Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വന്തം പാർട്ടിയിലെ...

സ്വന്തം പാർട്ടിയിലെ വനിതാ കൗൺസിലറെ നിലത്തിട്ട്​ ചവിട്ടി ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
സ്വന്തം പാർട്ടിയിലെ വനിതാ കൗൺസിലറെ നിലത്തിട്ട്​ ചവിട്ടി ബി.ജെ.പി എം.എൽ.എ
cancel

ബാഗൽകോട്ട്: സ്വന്തം പാർട്ടിയിലെ വനിതാ കൗൺസിലറെ നിലത്തിട്ട്​​ ചവിട്ടി ബി.ജെ.പി എം.എൽ.എ. മഹാലിംഗപുര ടൗൺ മുനിസിപ്പൽ കൗൺസിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കൗൺസിലർ എത്തിയപ്പോഴാണ്​ ആക്രമണം ഉണ്ടായത്​. ബിജെപി എം‌എൽ‌എ സിദ്ദു സവാദിയാണ്​ അക്രമങ്ങൾക്ക്​ നേതൃത്വം നൽകിയത്​. കർണാടക കൈത്തറി വികസന കോർപ്പറേഷൻ (കെഎച്ച്ഡിസി) ചെയർമാൻ കൂടിയാണ്​ തേർദാൽ എം‌എൽ‌എയായ സവാദി. എംഎൽഎ യുവതിയെ തള്ളിയിടുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിട്ടുണ്ട്​.


മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നേതാക്കൾ അവസരം നൽകണമെന്ന് ബിജെപി കൗൺസിലർമാരായ സവിത, ചാന്ദ്​നി, ഗോദാവരി എന്നിവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രാദേശിക ബിജെപി നേതാക്കൾ ആവശ്യം നിരസിക്കുകയായിരുന്നു. പാർട്ടിയുടെ തീരുമാനത്തെ എതിർത്ത വനിതാ കൗൺസിലർമാർ മൂവരും തിരഞ്ഞെടുപ്പി​െൻറ അവസാന ദിവസം കോൺഗ്രസുമായി സഖ്യമുണ്ടാക്കി.

സവിത പ്രസിഡൻറ്​ സ്​ഥാനത്തേക്കും ഗോദാവരി വൈസ്​പ്രസിഡൻറ്​ സ്​ഥാനത്തേക്കും നാമനിർദേശം നൽകുകയും ചെയ്​തു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയന്ന് സാവദിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം കൗൺസിലർമാരെ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന മുനിസിപ്പൽ കൗൺസിലിലേക്ക് ഇവർ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച അക്രമികൾ സ്​ത്രീകളെ തറയിലിട്ട്​ വലിച്ചിഴക്കുകയും ചവിട്ടുകയും ചെയ്​തു. കൗൺസിലർ സവിതക്കാണ്​ കൂടുതൽ മർദനമേറ്റത്​.

'ഞാൻ എം‌എൽ‌എ സാവദിയെ പിതാവി​െൻറ സ്​ഥാനത്താണ്​ കാണുന്നത്​. അദ്ദേഹം ഇതുപോലെ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവരാരും ഞങ്ങളുടെ തീരുമാനങ്ങളെ മാനിക്കാൻ തയ്യാറായിരുന്നില്ല'-കൗൺസിലർ സവിത പൊട്ടിക്കരഞ്ഞുകൊണ്ട്​ മാധ്യമങ്ങളോട്​ പറഞ്ഞു.'ഇത് എ​െൻറ സംസ്കാരമല്ല. എനിക്കും പാർട്ടി അംഗങ്ങൾക്കും സ്ത്രീകളോട് ഉയർന്ന ബഹുമാനമുണ്ട്. ഞാൻ ഒരു വനിതാ കൗൺസിലറേയും തള്ളിയിട്ടിട്ടില്ല. ഇതെല്ലാം വ്യാജ ആരോപണങ്ങളാണ്​. ഞാൻ ഒരു തെറ്റും ചെയ്യാത്തതിനാൽ ക്ഷമ ചോദിക്കില്ല'-ആരോപണങ്ങൾ നിഷേധിച്ച് എം‌എൽ‌എ സവാദി പറഞ്ഞു. സംഭവത്തിൽ മഹാലിംഗപുര പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBJP MLAVideo Viral
Next Story