Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിവെള്ള ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിച്ച് ആന; വൈറലായി വിഡിയോ

text_fields
bookmark_border
കുടിവെള്ള ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിച്ച് ആന; വൈറലായി വിഡിയോ
cancel

ബംഗളൂരു: ഘോഷയാത്രക്കിടെ വെള്ളം കുടിക്കാൻ ദാഹിച്ച ആന റോഡരികിലൂടെ പോയ വാട്ടർ ടാങ്കർ ഘടിപ്പിച്ച ട്രാക്​ടർ തടഞ്ഞുനിർത്തി. ഇനി ദാഹം തീർത്തിട്ടുമതി ഘോഷയാത്രയെന്നും പറഞ്ഞ് ടാങ്കിനുള്ളിൽ തുമ്പി​െക്കെയിട്ട് ദാഹം തീരുവോളം വെള്ളം കുടിച്ചു.

ബെല്ലാരി ജില്ലയിലെ പൈതൃക നഗരമായ ഹംപിയിൽ നടന്ന ഹംപി ഉത്സവത്തിെൻറ ഘോഷയാത്രയുടെ ഭാഗമായ നാട്ടാനയാണ്​ വെള്ളവുമായി പോവുകയായിരുന്ന ട്രാക്ടർ തടഞ്ഞുനിർത്തി ദാഹമകറ്റിയത്. ടാങ്കിൽനിന്ന്​ ആന വെള്ളം കുടിക്കുന്നതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി.കോവിഡിനെതുടർന്ന് ഹംപി ഉത്സവം ചടങ്ങുകൾ മാത്രമായി കുറച്ചിരുന്നു.

ഇതിെൻറ ഭാഗമായാണ് ഘോഷയാത്ര നടന്നത്. ആന ട്രാക്ടറിെൻറ അടുത്തേക്ക് വരുന്നതു കണ്ട് ഡ്രൈവർ ആദ്യം പരിഭ്രമിച്ചെങ്കിലും തുമ്പിക്കൈകൊണ്ട് കുടിവെള്ള ടാങ്കിെൻറ മൂടി തുറക്കാൻ ആന സൂചന നൽകുന്നുണ്ടായിരുന്നു. വനം മന്ത്രി ആനന്ദ് സിങ്ങിെൻറ മകൻ സിദ്ധാർഥ് സിങ് ട്രാക്ടർ ഡ്രൈവറോട് മൂടി തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് ആനക്ക് വെള്ളം കുടിക്കാനായത്. വെള്ളം കുടിച്ചശേഷം ആന ഘോഷയാത്രക്കൊപ്പം ചേർന്നു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവമാണ് ഇത്തവണ ഒരു ദിവസം മാത്രമായി ആഘോഷിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Video of elephant in Karnataka drinking water from tanker goes viral
Next Story