Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ്രൈവറില്ലാതെ ഈ...

ഡ്രൈവറില്ലാതെ ഈ പ്രീമിയർ പദ്​മിനി ഇതെങ്ങോട്ടാ ഓവർടേക്ക്​ ചെയ്​ത്​ പോകു​ന്നത്​..?; വൈറലായി വിഡിയോ

text_fields
bookmark_border
ഡ്രൈവറില്ലാതെ ഈ പ്രീമിയർ പദ്​മിനി ഇതെങ്ങോട്ടാ ഓവർടേക്ക്​ ചെയ്​ത്​ പോകു​ന്നത്​..?; വൈറലായി വിഡിയോ
cancel

ചെന്നൈ: മുമ്പിൽ കുതിച്ചുപായുന്ന കാർ. വലുതും ചെറുതുമായ വാഹനങ്ങളെ സൂക്ഷ്​മതയോ​ടെയും പരിചയ സമ്പന്നതയോ​​ടെയും മറി കടന്നുകൊണ്ടാണ്​ കുതിപ്പ്​. എന്നാൽ ശ്രദ്ധിച്ചു നോക്കിയ​പ്പോഴാണ്​ അത്​ഭുതം!! കാറി​െൻറ ​ഡ്രൈവർ സീറ്റ്​ കാലിയാണ്​.

തമിഴ്​നാട്​ രജിസ്​ട്രേഷനിലുള്ള ​പ്രീമിയർ പദ്​മിനി ഫിയാറ്റ്​ കാറാണ്​ തിരക്കേറിയ റോഡിലൂടെ കുതിക്ക​ുന്നത്​. തൊട്ടു പുറകിലെ വാഹനത്തിലുള്ള വാഹനത്തിലുള്ളവരാണ്​ ഈ രംഗം പകർത്തിയത്​.

ഡ്രൈവർ സീറ്റിനടുത്ത്​ ഇടതു വശത്തുള്ള സീറ്റിൽ ഒരാൾ മാസ്​ക്​ ധരിച്ച്​ ഇരിക്കുന്നുണ്ടെന്നതൊഴിച്ചാൽ കാറിൽ മറ്റാളുകളില്ല. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോക്ക്​ നിരവധി കമൻറുകളാണ്​ ലഭിച്ചത്​.

ഇടതു വശത്തെ സീറ്റിലിരുന്നും നിയന്ത്രിക്കാവുന്ന രണ്ട്​ പെഡൽ സംവിധാനമുള്ള കാറായിരിക്കാം അതെന്നും ചില ഡ്രൈവിങ്​ സ്​കൂളുകളിൽ ഇത്തരം കാറുകൾ ഉ​പയോഗിക്കാറുണ്ടെന്നും ചിലർ അഭി​പ്രായപ്പെട്ടു.

ഇടതു വശത്തെ സീറ്റിലിരുന്ന്​ വലതു കൈ കൊണ്ട്​ സ്​റ്റിയറിങ്​ നിയന്ത്രിക്കുന്നതാവാമെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്​. കാറിലിരിക്കുന്നയാൾ തമിഴ്​നാട്ടിലെ വെല്ലൂർ സ്വദേശിയാണെന്ന്​ സമൂഹ മാധ്യമങ്ങളിലെ ചിലർ തിരിച്ചറിഞ്ഞിട്ടുണ്ട്​.

ടെസ്​ല ഡ്രൈവറില്ലാത്ത കാറി​െൻറ അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അത്​ ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ​​പ്രീമിയർ പദ്​മിനി കാറെങ്ങനെ തിരിക്കേറിയ റോഡിലൂടെ ഡ്രൈവറില്ലാതെ കുതിച്ചുവെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driverless carPremier Padmini
News Summary - Video Of 'Driverless' Fiat In Tamil Nadu
Next Story