Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ച് കോണ്‍ഗ്രസ് നേതാവ്
text_fieldsbookmark_border
ന്യൂഡൽഹി: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയുടെ ചെളി പുരണ്ട കാലുകൾ കഴുകി പാർട്ടി പ്രവർത്തകൻ. പടോലെയുടെ അകോല ജില്ല സന്ദർശനത്തിനിടെയാണ് സംഭവം.
കാൽ കഴുകുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിചരിക്കുന്നുണ്ട്. മഴ പെയ്തതിനാൽ കാലിൽ ചെളി പുരണ്ടെന്നും അത് വൃത്തിയാക്കാനായി വെള്ളം ആവശ്യപ്പെട്ടപ്പോൾ ഒരു പ്രവർത്തകൻ വെള്ളം കാലിൽ ഒഴിച്ച് നൽകിയെന്നുമാണ് നാനാ പടോലെയുടെ വിശദീകരണം.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോൺഗ്രസിന്‍റെ സംസ്കാരത്തെ ചോദ്യം ചെയ്ത് ബി.ജെ.പി രംഗത്തെത്തി. പ്രവർത്തകരെ കോൺഗ്രസ് അപമാനിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷ്യന്‍റെ പ്രവൃത്തി ലജ്ജാകരമാണെന്നും ബി.ജെ.പി ആരോപിച്ചു. പടോലെ മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

