Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ സ്​റ്റേഷനിൽ...

പൊലീസ്​ സ്​റ്റേഷനിൽ മയക്കുമരുന്ന്​ ഉപയോഗിച്ച്​ നവവധു

text_fields
bookmark_border
bride-use-chitha
cancel

ഛണ്ഡിഗഢ്​: പഞ്ചാബിൽ നവവധു പൊലീസ്​ സ്​റ്റേഷനിൽ മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. 'ചിത്ത' എന്ന ലഹരി വസ്​തു നവവധു ഉപയോഗിക്കുന്ന വീഡിയോയാണ്​ പുറത്തായത്​. പഞ്ചാബിൽ വിവാഹ ദിനത്തിൽ ഉപയോഗിക്കുന്ന വളകൾ അണിഞ്ഞ യുവതി മെഴുകുതിരിക്ക്​ മുമ്പിലിരുന്ന്​ ഫോയിൽ പേപ്പർ ഉപയോഗിച്ച്​ ചിത്ത വലിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്ത്​ വന്നത്​​.

ഹെറോയിൻ, എൽ.എസ്​.ഡി എന്നിവ ഉപയോഗിച്ച്​ നിർമിക്കുന്ന ലഹരി വസ്​തുവാണ്​ ചിത്ത. ദൃശ്യങ്ങളിലെ ശബ്​ദത്തിൽ നിന്ന് സ്ഥലം ​ പൊലീസ്​ സ്​റ്റേഷനാണെന്ന്​ വ്യക്​തമാക്കുന്നുണ്ട്​. യുവതിയുടെ സമീപത്തുള്ള വസ്​തുകളും പൊലീസ്​ സ്​റ്റേഷനുകളിൽ ഉള്ളതാണ്​​.

പഞ്ചാബിലെ ലഹരി ഉപയോഗം മുമ്പ്​ തന്നെ കുപ്രസിദ്ധമാണ്​. പലപ്പോഴും പൊലീസ്​ ഇക്കാര്യത്തിൽ പ്രതികൂട്ടിലായിട്ടുണ്ട്​. മയക്കുമരുന്നിനെതിരെ നടപടി എടുക്കാത്തതി​​െൻറ പേരിൽ പലപ്പോഴും പൊലീസ്​ വിമർശനം നേരിട്ടു​. ഇതിനിടെയാണ്​ യുവതി പൊലീസ്​ സ്​റ്റേഷനിൽ വെച്ച്​ മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്​​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMarried Woman'Chitta'
News Summary - Video of Newly Married Woman Snorting 'Chitta' in a Punjab Police Station Goes Viral-India news
Next Story