റോഡിൽ പരിശോധനക്കിടെ ബൈക്കപകടത്തിൽ യുവാവ് മരിച്ചു; ട്രാഫിക് പൊലീസിനെ പൊതിരെ തല്ലി ജനം- Video
text_fieldsMysuru police attack
ബംഗളൂരു: ൈമസൂരുവിൽ യുവാവ് ബൈക്കപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പൊലീസിനെ നാട്ടുകാർ പൊതിരെ തല്ലി. പരിശോധനക്കായി ബൈക്ക് തടയവെയാണ് അപകടമുണ്ടായതെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ മർദനം. യൂനിഫോമിലുള്ള പൊലീസുകാരനെ ജനം നടുറോഡിൽ മർദിക്കുന്നതും തല്ലുകൊണ്ട് പൊലീസുകാരൻ ഒാടുന്നതും അടക്കമുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ൈവറലായി. പൊലീസുകാരുടെ വാഹനവും ജനം തല്ലിത്തകർത്തു.
കഴിഞ്ഞദിവസം മൈസൂരു റിങ് റോഡിന് സമീപത്തെ പൊലീസ് ചെക്ക്പോസ്റ്റിലാണ് സംഭവം. ബൈക്ക് യാത്രികരായിരുന്ന ദേവരാജ്, സുരേഷ് എന്നിവരാണ് അപകടത്തിൽപെട്ടത്. ബൈക്ക് ഒാടിച്ച ദേവരാജ് വീഴ്ചയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരണെപ്പട്ടു പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതോടെ പൊലീസ് ചെക്ക്പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന അസി. എസ്.െഎമാരായ സ്വാമി നായിക്, മദ്ദെഗൗഡ, ആംഡ് പൊലീസ് കോൺസ്റ്റബിൾ മഞ്ജു എന്നിവരെ ജനം കൈയേറ്റം ചെയ്യുകയായിരുന്നു.
മർദനവുമായി ബന്ധപ്പെട്ട് മൂന്ന് കേസ് രജിസ്റ്റർ ചെയ്തതായി ൈമസൂരു സിറ്റി പൊലീസ് അറിയിച്ചു. എന്നാൽ, പരിശോധനയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിച്ചാണ് ബെക്ക്അപകടത്തിൽപെട്ടതെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവർെക്കതിരെ െഎ.പി.സി 304 എ വകുപ്പു പ്രകാരം കേെസടുക്കുകയും ലോറി പിടിെച്ചടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

