Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ ഡയപർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം -വിഡിയോ

text_fields
bookmark_border
Massive fire
cancel

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി താലൂക്കിലെ ഡയപർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സദാശിവ് ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഒന്നാം നിലയിൽ വൻ തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കകം മൂന്ന് നില കെട്ടിടം മുഴുവൻ അഗ്നിക്കിരയായി.

ഭിവണ്ടി, കല്യാൺ, താനെ എന്നിവിടങ്ങളിൽ നിന്ന് നിരവധി ഫയർ എഞ്ചിനുകൾ തീ കെടുത്താൻ സ്ഥലത്തെത്തിയെങ്കിലും പ്രദേശത്ത് ജലവിതരണം കുറവായതിനാൽ തീയണക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്ന് സംശയിക്കുന്നു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Video: Massive fire engulfs factory in Maharashtra's Bhiwandi, no injuries
Next Story