Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഷ്ടപ്പെട്ടു, എടുക്കുന്നു! എ.സി കോച്ചുകളിലെ ബെഡ്ഷീറ്റുകൾ ഷാളാക്കി അണിഞ്ഞ യുവാക്കളുടെ ദൃശ‍്യങ്ങൾ പുറത്ത്; മോഷ്ടിച്ചു കടന്നുകളഞ്ഞതായി സംശയം

text_fields
bookmark_border
ഇഷ്ടപ്പെട്ടു, എടുക്കുന്നു! എ.സി കോച്ചുകളിലെ ബെഡ്ഷീറ്റുകൾ ഷാളാക്കി അണിഞ്ഞ യുവാക്കളുടെ ദൃശ‍്യങ്ങൾ പുറത്ത്; മോഷ്ടിച്ചു കടന്നുകളഞ്ഞതായി സംശയം
cancel

ന്യൂഡൽഹി: ട്രെയിനുകളിലെ എ.സി കോച്ചുകളിൽ വിരിക്കുന്ന ബെഡ്ഷീറ്റുകൾ ഷാളാക്കി വിരിച്ച യുവാക്കളുടെ ദൃശ‍്യങ്ങൾ പുറത്ത്. എ.സി കോച്ചുകളിലെ കിടക്കവിരികൾ മോഷണം പോകുന്നത് പതിവാകുന്നതിനിടെയാണ് യാദൃശ്ചിക സംഭവം പുറത്തു വന്നത്. ബെഡ്ഷീറ്റുകൾ ഷാൾ പോലെ അണിഞ്ഞ് കടയുടെ മുന്നിൽ നിൽക്കുന്ന മൂന്ന് പുരുഷന്‍മാരെ കാണാം. പശ്ചിമറെയിൽവേയുടെ മുദ്രയുള്ള ബെഡ് ഷീറ്റുകളാണ് അവർ അണിഞ്ഞിട്ടുള്ളത്.

പ്രചരിക്കുന്ന വീഡിയോയുടെയും അതിലുള്ളവരുടെയും വിശദാംശങ്ങൾ ലഭ‍്യമല്ല. ട്രെയിനുകളിലെ എ.സി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന കിടക്കവിരികളും മറ്റും മോഷണം പോകുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. രാത്രികളിൽ രാജ്യത്തെ വിവിധ ട്രെയിനുകളിൽ ഏകദേശം എട്ട് ലക്ഷത്തോളം യാത്രക്കാർക്കാണ് ബെഡ്ഷീറ്റ് നൽകുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാ​ഗം പേരും യാത്രയ്ക്ക് ശേഷം തിരികെ ഏൽപ്പിക്കാറുമുണ്ട്. ആയിരത്തിൽ ഒരു യാത്രക്കാരൻ കിടക്കവിരി കൈക്കലാക്കി കടന്നുകളയുന്നുവെന്നാണ് റിപ്പോർട്ട്. 2022 ജനുവരി മുതൽ 2026 മേയ് വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ ബെഡ്റോളിലെ 1.27 കോടി വസ്തുക്കൾ പോയെന്നാണ് വിവരാവകാശവകുപ്പിന്‍റെ പ്രതികരണം. ഇതിൽ 41.13 ലക്ഷം ബെഡ്ഷീറ്റ് 46.54 ലക്ഷം ടവലൾ 23.59 ലക്ഷം തലയണകവർ 12.95 ലക്ഷം ബ്ലാങ്കറ്റുകൾ 2.76 ലക്ഷം തലയണകൾ എന്നിവയും ഉൾപ്പെടുന്നു. ഇക്കാലയളവിൽ 104.51 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Video footage of youth wearing bedsheets from AC coaches as shawls has surfaced.
Next Story