ന്യൂഡൽഹി: വീട്ടിൽ നിന്നിറങ്ങുേമ്പാൾ ഹെൽമറ്റ് എടുക്കാൻ ഓർമിപ്പിക്കും, ബാസ്കറ്റ് ബാളിൽ സ്കോർ നേടാൻ സഹായിക്കും, നടുവ് നന്നായി മസാജ് ചെയ്തും തരും... ഇങ്ങിനെയൊരു സുഹൃത്തുണ്ടായിരുന്നെങ്കിലെന്ന് ആരും ചിന്തിച്ചു പോകും.
ആ സുഹൃത്ത് ഒരു ആനയാണെങ്കിലോ? അത്തരമൊരു സൗഹൃദത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. രാജീവ് അഗർവാൾ ട്വിറ്ററിൽ പങ്കുവെച്ച രസകരമായ വിഡിയോയിൽ ഒരു യുവാവും ആനയും തമ്മിലുള്ള ബന്ധമാണ് കാണിക്കുന്നത്.
ഹെൽമറ്റ് എടുക്കാൻ മറന്ന് സ്കൂട്ടിയിൽ പോകാനൊരുങ്ങുന്ന യുവാവിനെ ആന തുമ്പിക്കൈ കൊണ്ട് കാലിൽ പിടിച്ച് വലിച്ച് ഇറക്കുന്നതാണ് വിഡിയോയുടെ തുടക്കം. എന്നിട്ട് ഹെൽമറ്റ് എടുത്തുകൊണ്ടുവന്ന് ആന യുവാവിെൻറ തലയിൽവെച്ച് കൊടുക്കുകയും ചെയ്യുന്നു. ബാൾ ബാസ്കറ്റിൽ കൃത്യമായിട്ട് ഇടാൻ യുവാവിനെ തുമ്പിക്കൈയിൽ പൊക്കിയെടുക്കുന്ന ആനയേയും വിഡിയോയിൽ കാണാം.
മസാജ് ചെയ്യുന്ന രംഗങ്ങളാണ് ഏറെ രസകരമ. മസാജിനായി കിടക്കാനുള്ള ഷീറ്റ് വിരിക്കുന്നതും മസാജ് എണ്ണ എടുക്കുന്നതും ദേഹത്ത് തളിക്കുന്നതും തിരുമ്മുന്നതുമെല്ലാം ആനയാണ്. ആന യുവാവിനെ സോപ്പ് തേച്ച് കുളിപ്പിക്കുന്ന മറ്റൊരു വിഡിയോയും ഉണ്ട്.
हाथी मेरे साथी... pic.twitter.com/1fiCTxOSSl
— Rajeev Agarwal (@rajeev_1304) July 24, 2020