Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് ലക്കുകെട്ട​ സ്​ത്രീ പൊലീസുമായി വഴക്കിട്ടു;  വീഡിയോ വൈറൽ

text_fields
bookmark_border
മദ്യപിച്ച് ലക്കുകെട്ട​ സ്​ത്രീ പൊലീസുമായി വഴക്കിട്ടു;  വീഡിയോ വൈറൽ
cancel

ഹൈദരാബാദ്​: മദ്യപിച്ച്​ ലക്കുകെട്ട്​ പൊലീസുമായി കയർക്കുന്ന സ്​ത്രീയുടെ വീഡിയോ വൈറലാവുന്നു. അർധരാത്രി സുഹൃത്തുമൊത്ത്​ കാറിൽ സഞ്ചരിക്കുകയായിരുന്ന സ്​ത്രീ വഴിമധ്യേ ​​െചക്കിങ്ങിനെ തുടർന്ന്​ െപാലീസുമായി കലഹിക്കുകയായിരുന്നു. 

മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്​ലെയ്​സർ ടെസ്​റ്റ്​ നടത്തിയതിനെ കുറിച്ചായിരുന്നു യുവതി കയർത്ത്​ സംസാരിച്ചത്​. ദൃശ്യം പകർത്തുകയായിരുന്ന ഒരു പ്രാദേശിക ചാനൽ കാമറാമാനെ യുവതി പിന്തുടർന്ന്​ ആക്രമിക്കാൻ ശ്രമിച്ചു. അയാളെ കല്ലെടുത്ത്​ എറിയുന്നതും വീഡിയോയിൽ കാണാം.

ഇരുവരും പരിധിയിലധികം  മദ്യപിച്ചിരുന്നതായി പൊലീസ്​ മാധ്യമങ്ങളോട്​ പറഞ്ഞു. മദ്യപിച്ച്​ വണ്ടിയോടിച്ച​ സ്​ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്​. എന്നാൽ പൊലീസുമായി കയർത്തതിന്​ കൂടെയുണ്ടായ സ്​ത്രീക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവർ​ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Video of 'Drunk' Hyderabad Woman Arguing With Cops Goes Viral-india news
Next Story