Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജനങ്ങളുടെ വിജയം';...

'ജനങ്ങളുടെ വിജയം'; കിരൺ ബേദിയെ നീക്കിയതിൽ പ്രതികരിച്ച്​ പു​തുച്ചേരി മുഖ്യമന്ത്രി

text_fields
bookmark_border
narayana swami and Kiren Bedi
cancel

പുതുച്ചേരി: ലഫ്​റ്റ്​നന്‍റ്​ ഗവർണർ പദവിയിൽ നിന്ന്​ കിരൺ ബേദിയെ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി. കിരൺ ബേദി പുതുച്ചേരിയിൽ സമാന്തര ഭരണകൂടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അവരെ നീക്കിയത്​ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

''കിരൺ ബേദിയെ നീക്കണമെന്നത്​ കഴിഞ്ഞ നാലര കൊല്ലമായുള്ള ഞങ്ങളുടെ ആവശ്യമായിരുന്നു. ഞങ്ങൾ കേന്ദ്ര സർക്കാറ​ുമായി പോരാട്ടത്തിലായിരുന്നു. ഈ വിഷയം പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ജനങ്ങളോടും പറഞ്ഞു. ബേദിക്കെതിരെ നിരവധി പ്രതിഷേധങ്ങൾ നടത്തി.'' -മുഖ്യമന്ത്രി വ്യക്തമാക്കി.

തന്‍റെ സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ കിരൺ ബേദി തടസപ്പെടുത്തിയെന്നും ഭരണഘടനാവിരുദ്ധമായാണ്​ അവർ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

''ഇന്ന്​ ഡോ. കിരൺ ബേദിയെ നീക്കിയതിലൂടെ പുതുച്ചേരിയിലെ ജനങ്ങൾ വിജയം കൈവരിച്ചിരിക്കുകയാണ്​. കാരണം, അവർ ജനക്ഷേമ പ്രവർത്തനങ്ങൾ​ തടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അവർ അവഗണിക്കുകയായിരുന്നു. ദൈനംദിന ഭരണത്തിൽ അവർ ഇടപെട്ടു. ഒരു സമാന്തര സർക്കാർ നടത്തുകയായിരുന്ന അവർ ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. ഇത് രാജ്യത്തെവിടെയും ചരിത്രത്തിൽ കേട്ടിട്ടില്ല. ലെഫ്റ്റ്​നന്‍റ്​ ഗവർണർമാരും ഗവർണറും ഭരണഘടനക്കും നിയമവാഴ്ചക്കുമെതിരായി പ്രവർത്തിക്കുകയാണ്​.'' -വി. നാരായണസാമി ആരോപിച്ചു.

ഒരു കോൺഗ്രസ്​ എം.എൽ.എ കൂടി രാജി വെച്ചതോടെ പ​ുതുച്ചേരിയിൽ ഭൂരിപക്ഷം നഷ്​ടമായ നാരായണസ്വാമി സർക്കാർ രാജി​ക്കൊരുങ്ങുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiran bediPuducherryV Narayanasamy
News Summary - Victory of people of Puducherry: CM Narayanasamy on Kiran Bedi's removal as LG
Next Story