Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ ജയം...

ബി.ജെ.പിയുടെ ജയം മോദിക്കുള്ള അംഗീകാരം– അമിത്​ ഷാ

text_fields
bookmark_border
ബി.ജെ.പിയുടെ ജയം മോദിക്കുള്ള അംഗീകാരം– അമിത്​ ഷാ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക​ുള്ള അംഗീകാരമാണ്​ മൂന്നു സംസ്ഥാനങ്ങളിലെയും ജയമെന്ന്​ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ. വിജയത്തിനായി പ്രവർത്തിച്ച മൂന്നു സംസ്ഥാനങ്ങളിലെയും പ്രവർത്തകരെ അനുമോദിക്കുന്നതായും അമിത്​ ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തി​​​​െൻറ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വികസനമുണ്ടെങ്കിലും കിഴക്കിലേക്ക്​ യാതൊരു തരത്തിലുള്ള വികസനവുമില്ലെന്ന്​ 2014 ൽ നരേന്ദ്രമോദി പറഞ്ഞിരുന്നു. അന്നു മുതൽ അദ്ദേഹം ‘ആക്​റ്റ്​ ഇൗസ്​റ്റ്​ പോളിസി’ തുടങ്ങിയിരുന്നു. ത്രിപുരയിലെ വിജയം മോദിയുടെ നയങ്ങളുടെ വിജയമാണെന്നും അമിത്​ ഷാ പറഞ്ഞു. ​

വിജയത്തിൽ നിന്ന്​ വിജയങ്ങളിലേക്കുള്ള യാത്ര പോസ്​റ്റീവായ അടയാളമാണ്​. കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം 2019 ലെ തെരഞ്ഞെടുപ്പ്​ നേരിടാൻ കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്​. ത്രിപുരയിൽ ബി.ജെ.പിക്ക്​ സർക്കാർ രൂപീകരക്കാനുള്ള ഭൂരിപക്ഷമുണ്ട്​. എന്നാൽ മന്ത്രിസഭയിൽ സഖ്യകക്ഷികളെയും ഉൾപ്പെടുത്തുമെന്നും ഷാ പറഞ്ഞു.

ത്രിപുരയിലെ വൻവിജയത്തോടെ  തങ്ങൾ കർണാടകയിലേക്ക്​ നീങ്ങുകയാണ്​. കർണാടകയിൽ ബി.ജെ.പി വിജയിക്കും. ഇപ്പോഴുണ്ടായ ജയം കേരളത്തിലെയും ബംഗാളിലെയും അണികൾക്ക്​ പ്രചോദനമാകും. ഒഡീഷ, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി ബി.ജെ.പിക്ക്​ നേടാനായാൽ അത്​ പാർട്ടിയുടെ സുവർണകാലഘട്ടമാകുമെന്നും അമിത്​ ഷാ പറഞ്ഞു.

​കോൺഗ്രസി​​​െൻറ തോൽവിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അദ്ദേഹം പരിഹസിച്ചു. ഇറ്റലിയിൽ തെര​ഞ്ഞെടുപ്പാണെന്ന്​ പറഞ്ഞ്​ തനിക്കൊരു വാട്​സ്​ ആപ്പ്​ സന്ദേശം വന്നിരുന്നുവെന്ന്​ ഷാ കളിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiamit shatripuraassembly election 2018BJP
News Summary - Victory after victory is a positive sign- Amit Sha- India news
Next Story