Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപരാഷ്ട്രപതി വെങ്കയ്യ...

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

text_fields
bookmark_border
venkayya naidu
cancel

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. നിലവിൽ വസതിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

ഇന്ന് രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് വെങ്കയ്യ നായിഡുവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് വസതിയിൽ ക്വാറന്‍റീൻ നിർദേശിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇവർ സമ്പർക്കവിലക്കിൽ കഴിയുകയാണ്.

Show Full Article
TAGS:Venkaiah Naidu covid 19 
Next Story