Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ഭീകരാക്രമണ...

പുൽവാമ ഭീകരാക്രമണ രക്തസാക്ഷികൾക്ക് ആദരാഞ്ജലി

text_fields
bookmark_border
പുൽവാമ ഭീകരാക്രമണ രക്തസാക്ഷികൾക്ക് ആദരാഞ്ജലി
cancel

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ഉ​പ​രാ​ഷ്‍ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്‍ണ​ൻ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. സു​ര​ക്ഷ സൈ​നി​ക​രു​ടെ ജീ​വാ​ർ​പ്പ​ണം മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സ്‍മ​ര​ണ​ക​ളി​ൽ എ​ക്കാ​ല​വും നി​റ​ഞ്ഞു നി​ൽ​ക്കു​മെ​ന്ന് ഉ​പ​രാ​ഷ്‍ട്ര​പ​തി സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ കു​റി​ച്ചു.

രാ​ഷ്‍ട്ര​ത്തോ​ടു​ള്ള അ​വ​രു​ടെ സ്നേ​ഹ​വും സേ​വ​ന​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ മ​നഃ​സാ​ക്ഷി​യി​ൽ എ​ക്കാ​ല​വും മാ​യാ​തെ നി​ൽ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​വ​രു​ടെ ധീ​ര​ത​യി​ൽ നി​ന്ന് ശ​ക്തി​യാ​ർ​ജി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ധീ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ ധീ​ര​ത​യും രാ​ഷ്‍ട്ര​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ സ്നേ​ഹ​വും ജ​ന​മ​ന​സ്സി​ൽ എ​ക്കാ​ല​വും ത​ങ്ങി​നി​ൽ​ക്കു​മെ​ന്നും, അ​വ​രു​ടെ ജീ​വ​ത്യാ​ഗം ഒ​രി​ക്ക​ലും വി​സ്മ​രി​ക്കി​ല്ലെ​ന്നും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.​ര​ക്ത​സാ​ക്ഷി​ക​ളോ​ടും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടും ന​മ്മ​ൾ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും, അ​വ​രു​ടെ ധീ​ര​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

ധീ​ര​സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം അ​തി​ർ​ത്തി ക​ട​ന്നു​ള്ള തീ​വ്ര​വാ​ദം വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന ന​മ്മു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentPulwama Attack
News Summary - Vice-President pays tributes to martyrs of Pulwama terror attack
Next Story