Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപരാഷ്​ട്രപതി നാളെ...

ഉപരാഷ്​ട്രപതി നാളെ കൊച്ചിയില്‍

text_fields
bookmark_border
ഉപരാഷ്​ട്രപതി നാളെ കൊച്ചിയില്‍
cancel

കൊ​ച്ചി: ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ല്‍. വൈ​കീ​ട്ട് 4.30ന് ​കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 4.50ന് ​തേ​വ​ര സേ​ക്ര​ഡ ഹാ​ര്‍ട്ട് കോ​ള​ജി​ലെ​ത്തും. കോ​ള​ജി​​​െൻറ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യാ​തി​ഥി​യാ​ണ് ഉ​പ​രാ​ഷ്​​ട്ര​പ​തി. കെ.​വി. തോ​മ​സ് എം.​പി​യു​ടെ വി​ദ്യാ​ധ​നം പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന കി​ന്‍ഡി​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍വ​ഹി​ക്കും. ഗ​വ​ര്‍ണ​ര്‍ ജ​സ്​​റ്റി​സ് പി. ​സ​ദാ​ശി​വ​വും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. മേ​യ​ര്‍ സൗ​മി​നി ജ​യി​ന്‍, കെ.​വി. തോ​മ​സ് എം.​പി, ഹൈ​ബി ഈ​ഡ​ന്‍ എം.​എ​ൽ.​എ, കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​പ്ര​ശാ​ന്ത് പാ​ല​ക്കാ​പ്പി​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ര​ണ്ടി​ന്​ രാ​വി​ലെ 10.30ന് ​നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഉ​പ​രാ​ഷ്​​ട്ര​പ​തി കോ​ട്ട​യ​ത്തേ​ക്ക് തി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentVenkaiah Naidukerala newsmalayalam news
News Summary - Vice President At Kochi - Kerala News
Next Story