Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലെ ബി.ജെ.പി...

കേരളത്തിലെ ബി.ജെ.പി ജനപ്രതിനിധികൾക്ക് പാർലമെന്റിൽ ഉപരാഷ്​ട്രപതിയുടെ ആദരം

text_fields
bookmark_border
കേരളത്തിലെ ബി.ജെ.പി ജനപ്രതിനിധികൾക്ക് പാർലമെന്റിൽ ഉപരാഷ്​ട്രപതിയുടെ ആദരം
cancel
camera_alt

തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാ​ജേഷിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉപരാഷ്​ട്രപതി സി.പി രാധാകൃഷ്ണൻ പാർലമെന്റ് കവാടത്തിൽ സ്വീകരിച്ചപ്പോൾ

Listen to this Article

ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാ​ജേഷിന്റെ നേതൃത്വത്തിൽ രാജ്യസതലസ്ഥാനത്തെത്തിയ കേരളത്തിലെ ബി.ജെ.പിയുടെ ത്രിതല പഞ്ചായത്ത് ഭാരവാഹികൾക്ക് പാർലമെന്റിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെ ആദരം. വ്യാഴാഴ്ച ഉച്ചക്ക് രാജ്യസഭയിലേക്കുള്ള കവാടമായ ശ്രാദുൽദ്വാറിൽ കേരളത്തിൽ നിന്നുള്ള ബി.ജെ.പി ജനപ്രതിനിധികളെ സ്വീകരിച്ച സി.പി രാധാകൃഷ്ണൻ അവർക്ക് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃക സമ്മാനിച്ചു.

പാർലമെന്റിൽ നിന്ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയ സംഘം മോദിയുമായുള്ള കൂടിക്കാഴ്ചക്കും മറ്റുമായി രണ്ട് മണിക്കൂർ ചെലവിട്ടു. രാവിലെ ബി.ജെ.പി ആസ്ഥാനത്ത് ഇവർക്കായി കേന്ദ്ര നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടർ, കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ പഠന ക്ലാസുകളും നടന്നു. രാത്രി മുൻ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയ​ുമായി ജെ.പി നദ്ദയുടെ വസതിയിൽ അത്താഴ വിരുന്നുമൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice President of indiaBJP
News Summary - Vice President honours BJP delegates from Kerala
Next Story