Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: എം‌.പിമാർ ഒരു...

കോവിഡ്: എം‌.പിമാർ ഒരു കോടി വീതം സംഭാവന ചെയ്യണം -ഉപരാഷ്​ട്രപതി

text_fields
bookmark_border
കോവിഡ്: എം‌.പിമാർ ഒരു കോടി വീതം സംഭാവന ചെയ്യണം -ഉപരാഷ്​ട്രപതി
cancel
ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ എം‌.പിമാർ പ്രാദേശിക വികസന നിധിയിൽനിന്ന്​ കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും കേന്ദ്രത്തിന് സംഭാവന ചെയ്യണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. എം.പിമാർക്കയച്ച കത്തിലാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്​ സർക്കാരും വിവിധ കമ്പനികളും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച്​ കത്തിൽ വിവരിച്ചു. മഹാമാരിയെ നേരിടാൻ സാമ്പത്തിക, ഭൗതിക, മനുഷ്യ വിഭവങ്ങൾ വൻ​തോതിൽ ആവശ്യമുണ്ട്​. ഇക്കാര്യത്തിൽ എം‌പിമാരുടെ സംഭാവന രാജ്യത്തിന്​ ഏറെ സഹായികമാകും. ആദ്യഘട്ടമെന്ന നിലയിൽ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള എം‌.പി.‌എൽ.‌ഡി ഫണ്ടിൽനിന്ന്​ കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും കേന്ദ്രത്തിനായി നീക്കിവെക്കണം -കത്തിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഉപരാഷ്​ട്രപതിയുടെ ഒരു മാസത്തെ ശമ്പളം വെള്ളിയാഴ്ച സംഭാവന ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentVenkaiah Naidumalayalam news
News Summary - Vice President appeals to MPs to contribute Rs 1 cr
Next Story