Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യോമസേന ഉപമേധാവിക്ക് അബദ്ധത്തിൽ വെടിയേറ്റു
text_fieldsbookmark_border
ന്യൂഡൽഹി: വ്യോമസേന ഉപമേധാവി എയർ മാർഷൽ ശിരിഷ് ബബാൻ ഡിയോക്ക് അബദ്ധത്തിൽ വെടിയേറ്റു. തോക്ക് തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ തുടയിലേക്ക് വെടിയേൽക്കുകയായിരുന്നു.
പരിക്കേറ്റ അദ്ദേഹത്തെ ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ മാർഷലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അദ്ദേഹത്തിെൻറ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജൂലൈയിലാണ് വ്യോമസേന ഉപമേധാവിയായി സ്ഥാനമേറ്റത്. മഹാരാഷ്ട്ര നാഗ്പുർ സ്വദേശിയായ അദ്ദേഹം 1979ലാണ് വ്യോമസേനയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
