നാവികസേന മേധാവി: തഴഞ്ഞതിനെതിരെ ബിമൽ വർമ ട്രൈബ്യൂണലിൽ
text_fieldsന്യൂഡൽഹി: നാവികസേന മേധാവിസ്ഥാനത്തേക്ക് പരിഗണിക്കാെത തന്നെ തഴഞ്ഞതിനെതിരെ അ ന്തമാൻ- നികോബാർ കമാൻഡ് വൈസ് അഡ്മിറൽ ബിമൽ വർമ സായുധസേന ട്രൈബ്യൂണലിൽ പരാതി നൽ കി.
സേനയിൽ സീനിയറായ ബിമൽ വർമെയ ഒഴിവാക്കി തൊട്ടുതാഴെയുള്ള വൈസ് അഡ്മിറൽ ക രംബീർ സിങ്ങിനെയാണ് കേന്ദ്രം തെരെഞ്ഞടുത്തത്. അഡ്മിറൽ സുനിൽ ലാംബ വിരമിക്കുന്ന മേയ് 30ന് കരംബീർ സിങ് നാവികസേന മേധാവിയായി സ്ഥാനമേൽക്കും. എന്തുകൊണ്ടാണ് തെൻറ സീനിയോറിറ്റി കേന്ദ്രം പരിഗണിക്കാത്തതെന്നതിന് ഉത്തരം തേടിയാണ് ബിമൽ വർമ ട്രൈബ്യൂണലിനെ സമീപിച്ചത്. അദ്ദേഹത്തിെൻറ പരാതി ചൊവ്വാഴ്ച പരിഗണനെക്കടുക്കുമെന്നാണ് പ്രതീക്ഷ.
സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി പരിഗണിക്കുകയെന്ന കീഴ്വഴക്കം മറികടന്നാണ് കരംബീർ സിങ്ങിെൻറ നിയമനം. സീനിയോറിറ്റിയേക്കാൾ, പ്രവർത്തന മികവിനാണ് പ്രാധാന്യം നൽകിയതെന്നായിരുന്നു അനൗദ്യോഗിക വിശദീകരണം. 2016ൽ കരസേന മേധാവി നിയമനത്തിലും സീനിയോറിറ്റി മറികടന്നിരുന്നു.
