ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയാകും– മോദി
text_fieldsഗാന്ധിനഗർ: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയാകുന്നതിനുള്ള വാതിൽപടിയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രൻറ് ഗുജറാത്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം, ജനസംഖ്യ, ആവശ്യകത എന്നിവയാണ് ഇന്ത്യയുടെ ശക്തിയെന്നും മോദി പറഞ്ഞു. ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിപക്ഷവും യുവാക്കളാണ്. ഇത് രാജ്യത്തിന് അനുകൂലമായ ഘടകമാണ്. ഇന്ത്യൻ മധ്യവർഗത്തിെൻറ ആവശ്യകതയിൽ വർധന ഉണ്ടായിട്ടുള്ളതും രാജ്യത്തിന് ഗുണകരമാണ്. ജനാധിപത്യം എന്ന ആശയവും രാജ്യത്തിെൻറ വളർച്ചക്ക് കാരണമാണെന്നും മോദി പറഞ്ഞു.
വളർച്ചയെ സംബന്ധിക്കുന്ന സാമ്പത്തിക സൂചകങ്ങളിൽ രാജ്യത്ത് വൻ പുരോഗതി ഉണ്ടായതായും അേദ്ദഹം പറഞ്ഞു. ഉൽപന്ന സേവന നികുതി, പുതിയ നിയമ ൈട്രബ്യൂണൽ, നേരിട്ടുള്ള വിദേശ നിേക്ഷപത്തിലെ ഇളവുകൾ എന്നിവയിലൂടെയെല്ലാം വ്യവസായം തുടങ്ങുന്നതിനുള്ള സാഹചര്യമാണ് സർക്കാർ സൃഷ്ടിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
