Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിസ്മസിന്...

ക്രിസ്മസിന് ഹിന്ദുക്കളുടെ കടകൾ അലങ്കരിക്കരുത്, അത്തരം കടകളിൽനിന്ന് സാധനം വാങ്ങരുത് -വി.എച്ച്.പി; ‘ആഘോഷത്തിൽനിന്ന് ഹിന്ദുക്കൾ വിട്ടുനിൽക്കണം’

text_fields
bookmark_border
ക്രിസ്മസിന് ഹിന്ദുക്കളുടെ കടകൾ അലങ്കരിക്കരുത്, അത്തരം കടകളിൽനിന്ന് സാധനം വാങ്ങരുത് -വി.എച്ച്.പി; ‘ആഘോഷത്തിൽനിന്ന് ഹിന്ദുക്കൾ വിട്ടുനിൽക്കണം’
cancel

ന്യൂഡൽഹി: ക്രിസ്മസ് പോലുള്ള മതപരമായ ആഘോഷങ്ങളിൽനിന്ന് ഹിന്ദുക്കൾ വിട്ടുനിൽക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). മതവും പാരമ്പര്യവും സംരക്ഷിക്കാൻ ആ​ഘോഷത്തിൽനിന്ന് പിന്മാറണമെന്നാണ് കടയുടമകളോടും ഷോപ്പിംഗ് മാൾ നടത്തിപ്പുകാരോടും വിദ്യാഭ്യാസ സ്ഥാപനങ്ങ​ളോടും സംഘടന ആവശ്യപ്പെട്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെക്കാലമായി സംഘടിത മതപരിവർത്തന ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, മറ്റ് വിശ്വാസങ്ങളുടെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നത് അവയ്ക്ക് സമൂഹത്തിൽ സ്വീകാര്യത നൽകുമെന്നും വി.എച്ച്.പി ഇന്ദ്രപസ്ഥ പ്രവിശ്യാ മന്ത്രി സുരേന്ദ്ര ഗുപ്ത ഡിസംബർ 13 ന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. ക്രിസ്മസ് ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഹിന്ദുക്കളോട് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

വാണിജ്യ നേട്ടങ്ങൾക്കായി ഹാപ്പി ക്രിസ്മസ്, മെറി ക്രിസ്മസ് തുടങ്ങിയവ കൊണ്ട് ഹിന്ദുക്കൾ തങ്ങളുടെ കടകൾ അലങ്കരിക്കുന്നത് സാംസ്കാരിക ആശയക്കുഴപ്പവും സ്വയം അവഹേളനവും പ്രോത്സാഹിപ്പിക്കുന്നതാണെന്നും വി.എച്ച്.പി ചൂണ്ടിക്കാട്ടി. ഇത്തരം കടകളിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്നും സംഘടന നിർദേശിച്ചു.

ക്രിസ്മസ് ആഘോഷിക്കുകയോ 'ഹാപ്പി ക്രിസ്മസ്' അലങ്കാരങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന ഷോപ്പിങ് മാളുകളുടെയും സ്കൂളുകളുടെയും മാനേജ്മെന്റിന് തങ്ങൾ കത്ത് അയക്കുമെന്ന് വിഎച്ച്പി അറിയിച്ചു. സംഘർഷമോ ശത്രുതയോ ഉണർത്തുക എന്ന ലക്ഷ്യത്തോടെയല്ല ഇതെന്നും ‘സമാധാനപരമായ സാംസ്കാരിക ഉണർവ്’ വളർത്തുക എന്നതാണ് ലക്ഷ്യമെന്നും വിഎച്ച്പി നേതാക്കൾ പറഞ്ഞു.

‘ക്രിസ്ത്യൻ മിഷനറിമാർ നമ്മുടെ സഹിഷ്ണുതയെ ചൂഷണം ചെയ്യുന്നു. അവർ മതപരിവർത്തനം നടത്തുന്നു. അത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കത്ത് തയാറാക്കിയത്’ -സുരേന്ദ്ര ഗുപ്ത ‘ദി വയറി’നോട് പറഞ്ഞു. ‘മതപരിവർത്തനം നടത്താനുള്ള ഉദ്ദേശ്യത്തോടെ ഇവിടെ എത്തുന്നവരാണ് മതധ്രുവീകരണത്തെ കുറിച്ച് ചിന്തിക്കേണ്ടത്. ഇന്ത്യയിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സഭ പരസ്യമായി പ്രഖ്യാപിക്കണം. എങ്കിൽ അവർക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുന്നതിന് ഒരു പ്രശ്നവുമില്ല. പരസ്യമായി രോഗശാന്തി സേവനങ്ങൾ നടത്തുകയും, മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിരപരാധികളെ മതപരിവർത്തനം നടത്തുകയും ചെയ്താൽ നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ നമുക്ക് അവകാശമില്ലേ?’ -അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPChristmas
News Summary - VHP's Appeals Against Celebrating Christmas Grow Louder
Next Story