Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ ഗ്രാമങ്ങളിലും രാമപ്രതിമ സ്​ഥാപിക്കാൻ​ വി.എച്ച്​.പി

text_fields
bookmark_border
എല്ലാ ഗ്രാമങ്ങളിലും രാമപ്രതിമ സ്​ഥാപിക്കാൻ​ വി.എച്ച്​.പി
cancel

ലഖ്​നോ: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമ​​െൻറ പ്രതിമ സ്​ഥാപിക്കണമെന്ന്​ വിശ്വ ഹിന്ദു പരിഷത്ത്​. വി.എച്ച്​.പിയുടെയും ബജ്​റംഗ്​ദളി​​െൻറയും നേതൃത്വത്തിൽ കർണാടകയിൽ തിങ്കളാഴ്​ച സമാപിച്ച സംഘ്​പരിവാർ സംഘടനകളുടെ ധർമ സൻസദിലാണ്​ ആഹ്വാനം. ബാബരി മസ്​ജിദ്​ തകർത്തതി​​െൻറ 25ാം വാർഷികദിനം ഡിസംബർ ആറിനും അയോധ്യ തർക്ക വിഷയത്തിൽ സുപ്രീം കോടതി വാദം തുടങ്ങുന്നത്​ ഡിസംബർ അഞ്ചിനുമാണ്​. ഇത്​ മുന്നിൽകണ്ട്​ രാമക്ഷേത്ര വിഷയം വീണ്ടും ഉയർത്തി രാജ്യത്ത്​ സംഘർഷാവസ്​ഥ സൃഷ്​ടിക്കാനുള്ള ബോധപൂർവ ശ്രമമായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​. 

ഹിന്ദുക്കൾ അടുത്ത മാർച്ച്​ 31ന്​ ഹനുമാൻ ജയന്തി ആഘോഷിക്കണമെന്നും അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാവാൻ ഹനുമാൻ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും ആവശ്യപ്പെട്ടു. മാർച്ച്​ 15 മുതൽ 31 വരെ എല്ലാ ദിവസവും 108 തവണ ഹിന്ദുക്കൾ ‘രാമക്ഷേത്രം യാഥാർഥ്യമാവ​െട്ട’ എന്ന്​ മന്ത്രിക്കണം. ഇക്കാലയളവിൽ രാമക്ഷേത്രത്തിനുവേണ്ടി ജനാഭിപ്രായം രൂപവത്​കരിക്കണമെന്നും സൻസദ്​ ആഹ്വാനം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VHP wants Ram statue in every village- India news
Next Story