Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹലി​െൻറ കവാടം...

താജ്​മഹലി​െൻറ കവാടം തകർക്കാൻ സംഘ്​പരിവാർ ശ്രമം

text_fields
bookmark_border
താജ്​മഹലി​െൻറ കവാടം തകർക്കാൻ സംഘ്​പരിവാർ ശ്രമം
cancel

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ്മഹലി​​​​​െൻറ കവാടം തകർക്കാൻ സംഘ്​പരിവാർ ശ്രമം. പടിഞ്ഞാറ്​ ഭാഗത്തെ കവാടം തകർക്കാനാണ് വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്.

ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലി​​​​​െൻറ പടിഞ്ഞാറേ കവാടം നിൽക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ്​ പൊളിക്കാൻ ​ശ്രമിച്ചത്​​. ചുറ്റികകളും കമ്പിപ്പാരകളുമായി 30ഒാളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്​. 

താജ്മഹലിനെക്കാൾ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ കവാടം പൊളിച്ചു മാറ്റാൻ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങൾ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്​.പി നേതാവ്​ രവി ദുബേ പറഞ്ഞു. 

ആർക്കിയോളിക്കൽ സർവേ ഒാഫ്​ ഇന്ത്യയുടെ പരാതിയിൽ പൊലീസ്​ കേസെടുത്തു. അ​ഞ്ച്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPTaj Mahalmalayalam news
News Summary - VHP members vandalise gate installed at entrance to Taj Mahal, say it was blocking path to a temple
Next Story