Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ്രൈവർ മുസ്ലിമായതിനാൽ...

ഡ്രൈവർ മുസ്ലിമായതിനാൽ ടാക്​സി വിളിച്ചില്ല; വി.എച്ച്​.പി നേതാവിന്​ ഒലയുടെ മറുപടി

text_fields
bookmark_border
ഡ്രൈവർ മുസ്ലിമായതിനാൽ ടാക്​സി വിളിച്ചില്ല; വി.എച്ച്​.പി നേതാവിന്​ ഒലയുടെ മറുപടി
cancel

ബംഗളൂരു: ഡ്രൈവർ മുസ്​ലിമായതിനാൽ കാബ്​ യാത്ര റദ്ദാക്കിയ വി.എച്ച്​.പി നേതാവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്​ ഒാൺലൈൻ ടാക്​സി സേവനദാതാക്കളായ ഒാല അധികൃതർ അറിയിച്ചു. യു.പിയിലെ വി.എച്ച്​.പി നേതാവ്​ അശോക്​ മിശ്രയാണ്​ ട്വിറ്റർ പോസ്​റ്റി​ലൂടെ വിവാദത്തിന്​ തിരികൊളുത്തിയത്​. ലക്​നൗ ബട്​ലർ കോളനിയിൽനിന്ന്​ പേളി ടെക്​നിക്ക്​ ബസ്​സ്​റ്റാൻറിലേക്കാണ്​ മിശ്ര ഒാല ടാക്​സി ബുക്ക്​ ചെയ്​തത്​. ഡ്രൈവർ മസൂദ്​ അസ്​ലം എന്നയാളാണെന്ന്​ അറിഞ്ഞതോടെ യാത്ര കാൻസൽ ചെയ്യുകയായിരുന്നുവെന്നും ത​​​െൻറ കാശ്​ ജിഹാദികൾക്ക്​ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്.   

കാബ്​ യാത്ര റദ്ദാക്കിയതി​​​െൻറ സ്​ക്രീൻഷോട്ട്​ സഹിതമായിരുന്നു ട്വീറ്റ്​. ഇതോടെ പ്രതികരണവുമായി ഒാല അധികൃതരും രംഗത്തെത്തി. മതേതര നിലപാടുള്ള ഇൗ രാജ്യത്ത്​, തങ്ങളുടെ ഡ്രൈവർമാരെയോ ഉപഭോക്​താക്കളെയോ ജാതിയുടെയോ മതത്തി​​​െൻറയോ ലിംഗത്തി​​​െൻറയോ വിശ്വാസത്തി​​​െൻറയോ പേരിൽ വേർതിരിച്ചുകാണാൻ ഉദ്ദേശിക്കുന്നില്ലെന്ന്​ ഒാലയും വ്യക്​തമാക്കി. ഡ്രൈവർമാരും ഉപഭോക്​താക്കളും പരസ്​പര ബഹുമാനത്തോടെ പെരുമാറണമെന്നാണ്​ തങ്ങളുടെ അഭ്യർഥനയെന്നും അവർ കൂട്ടിച്ചേർത്തു. മിശ്രക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ ഒാല അധികൃതർ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും ധർമേന്ദ്ര പ്രധാനും അടക്കമുള്ള പ്രമുഖർ ഫോളോ ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടാണ്​ അശോക്​ മിശ്രയുടേത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOla CabDriver Muslimminister on twitterola reply
News Summary - vhp leader cancels ola cab we are secular, replies Ola-india news
Next Story