തബ്ലീഗിനെ നിരോധിക്കണമെന്ന് വി.എച്ച്.പി
text_fieldsന്യൂഡൽഹി: തബ്ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. തബ്ലീഗിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന ദാറുൽ ഉലൂം ദയൂബന്ദിനും പോപുലർ ഫ്രണ്ടിനും മൂക്കുകയറിടണമെന്നും വി.എച്ച്.പി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ഡൽഹിയിലെ നിസാമുദ്ദീൻ മർകസ് മന്ദിരം പൂട്ടുകയും അതുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും വേണം. അവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിച്ചുകണ്ടെത്തി തടയിടണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.
തബ്ലീഗിെൻറയും നിസാമുദ്ദീൻ മർകസിെൻറയും അതിരുകടന്ന പ്രവർത്തനങ്ങൾ കാരണം ഇന്ത്യ മാത്രമല്ല, ലോകം തന്നെയും അപകടത്തിലാണെന്നും വി.എച്ച്.പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

