ഫൈസാബാദിെൻറ പേര് ശ്രീ അയോധ്യ എന്നാക്കണമെന്ന് വി.എച്ച്.പി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഫൈസാബാദിെൻറ പേര് ശ്രീ അയോധ്യ എന്നാക്കണമെന്ന് വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു. അലഹാബാദിെൻറ പേര് പ്രയാഗ്രാജ് എന്നാക്കിമാറ്റിയ സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രകീർത്തിക്കവെ വി.എച്ച്.പി വക്താവ് ശരദ് ശർമയാണ് ഇൗ ആവശ്യമുന്നയിച്ചത്. ‘‘കാലങ്ങളായുള്ള അടിമത്ത മനോഭാവം അവസാനിപ്പിക്കുന്നതിെൻറ ഭാഗമാണ് പേരുമാറ്റം. എല്ലാ വിഭാഗം ജനങ്ങളും ഇൗ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴും പല തെരുവുകളും കെട്ടിടങ്ങളും ജില്ലകളും അടിമത്ത കാലെത്ത പേരിലാണ് അറിയപ്പെടുന്നത്’’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
