Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർഥികൾക്കെതിരെ സൂറത്തിലും പ്രതിഷേധം
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സ്കൂളിൽ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികൾക്കെതിരെ പ്രതിഷേധവുമായെത്തിയ വി.എച്ച്.പി പ്രവർത്തകർ കസ്റ്റഡിയിൽ. സ്കൂളിൽ മത്സര പരീക്ഷയെഴുതാൻ പുറത്തുനിന്നും എത്തിയ വിദ്യാർഥികൾക്കെതിരെ പ്രതിഷേധിക്കാൻ തടിച്ചുകൂടിയ വി.എച്ച്.പി പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് കപോദ്ര പൊലീസ് ഇൻസ്പെക്ടർ എം.ബി. റാത്തോഡ് പറഞ്ഞു.
പരീക്ഷ നടന്നുകൊണ്ടിരിക്കെ കാവി ഷാൾ അണിഞ്ഞെത്തിയ 12 പ്രതിഷേധക്കാരെയാണ് പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിൽ എടുത്തത്. അതേസമയം, സംസ്ഥാനത്തെ സമാധാനം തകർക്കാൻ ചില വലതുപക്ഷ ഗ്രൂപ്പുകൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് സൂറത്ത് കോൺഗ്രസ് നേതാവ് അസ്‍ലം സൈക്കിൾവാല പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

