സർക്കാരിന്‍റെ അനുമതിയില്ലാതെ ബി.ജെ.പിയുടെ വേൽയാത്ര; തമിഴ്നാട് അധ്യക്ഷൻ അറസ്റ്റിൽ
text_fieldsചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനെ അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പൊലീസ് വേല് യാത്ര തടഞ്ഞത്. നൂറോളം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി.
നേരത്തെ പൂനമല്ലിക്ക് സമീപത്ത് വച്ച് വേൽയാത്രക്ക് പുറപ്പെട്ട അധ്യക്ഷൻ മുരുകന്‍റെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഇവർ യാത്ര തുടരുകയായിരുന്നു. എല്ലാ ഭക്തർക്കും അവരവരുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് തടയാൻ ആർക്കും കഴിയില്ലെന്നും മുരുകൻ പറഞ്ഞു. തിരുത്തണി മുരുകൻ കോവിലിലേക്ക് ആരാധനക്കായി പോകുകയാണ്. ഭഗവാൻ മുരുകൻ യാത്ര നടത്താനുള്ള അനുവദാം തന്നിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാർ യാത്രക്ക് അനുമതി നൽകാതിരുന്നു.
തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ എൽ. മുരുകനാണ് യാത്ര നയിക്കുന്നത്. വർഗീയവിദ്വേഷം ലക്ഷ്യമിട്ടാണ് വേൽയാത്ര നടത്തുന്നതെന്നാണ് തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രിയ പാർട്ടികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

