‘പി.ടി.ഐ കറസ്പോണ്ടന്റ്’ വാൾട്ടർ ആൽഫ്രഡ് അന്തരിച്ചു
text_fieldsമുംബൈ: ‘പി.ടി.എ കറസ്പോണ്ടന്റ്’ എന്ന് അറിയപ്പെട്ടിരുന്ന മുൻകാല പ്രമുഖ പത്രപ്രവർത്തകൻ വാൾട്ടർ ആൽഫ്രഡ് (103) അന്തരിച്ചു. മുംബൈക്കടുത്ത് മീരാറോഡിലെ സൃഷ്ടി കോംപ്ലക്സിലുള്ള വസതിയിൽ ബുധനാഴ്ച പുലർച്ചെ 1.30 ആയിരുന്നു മരണമെന്ന് മകൾ അനിത അറിയിച്ചു.
ഇന്ത്യ-പാക്, വിയറ്റ്നാം യുദ്ധങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്ത വാൾട്ടർ പി.ടി.ഐയുടെ സൗത്ത്ഈസ്റ്റ് ഏഷ്യ ലേഖകനായിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് തൊട്ടുമുണ്ട് ചാരനെന്ന് ആരോപിച്ച് പാകിസ്താൻ ഒരു മാസം ജയിലിലടച്ചു.
മംഗളൂരുവിൽ ജനിച്ചുവളർന്ന വാൾട്ടർ തുടർ പഠനത്തിന് മുംബൈയിലെത്തുകയായിരുന്നു. ആറ് പതിറ്റാണ്ട് നീണ്ട റിപ്പോർട്ടിങ്ങിന് ശേഷം 1980ലാണ് വിരമിച്ചത്. പിന്നീട് 97 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്കമ്യൂണിക്കേഷനിൽ അധ്യാപകനായി. ഇന്തോനേഷ്യ, മലേഷ്യ പത്രങ്ങളിൽ കോളമെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

