Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ്​ ദുവെ അന്തരിച്ചു

text_fields
bookmark_border
മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ്​ ദുവെ അന്തരിച്ചു
cancel

ന്യൂഡൽഹി: ആദ്യകാല ദൃശ്യ മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു. കോവിഡാനന്തര അസുഖത്തെ തുടർന്ന്​ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു​ അന്ത്യം. കോവിഡ് ബാധയെത്തുടർന്ന് ഈ വർഷം ജൂണിൽ ദുവയുടെ ഭാര്യയും റേഡിയോളജിസ്​റ്റുമായ പത്മാവതി (ചിന്ന ദുവ - 61) മരണപ്പെട്ടിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്​റ്റായ ബകുൽ ദുവ, ഹാസ്യ നടി മല്ലിക ദുവ എന്നിവരാണ്​ മക്കൾ. സംസ്​കാരം ഞായറാഴ്​ച ഡൽഹിയിലെ ലോദി ശ്​മശാനത്തിൽ.

1954 മാർച്ച്​ 11ന്​ ഡൽഹിയിലാണ്​ ദുവയു​ടെ ജനനം. ഹൻസ് രാജ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും പിന്നീട് ഡൽഹി സർവകലാശാലയിൽനിന്ന് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി​. 2008ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1996ൽ രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേണലിസം അവാർഡ് ലഭിച്ച ആദ്യ ദൃശ്യമാധ്യമ പ്രവർത്തകനാണ്​. മാധ്യമരംഗത്തെ മികവിന് മുംബൈ പ്രസ് ക്ലബി​െൻറ റെഡിങ്ക് പുരസ്കാരം നേടി.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ദൂരദർശനിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച ദുവ തുടർന്നുള്ള ദശാബ്​ദങ്ങളിൽ ഡിജിറ്റൽ മേഖലയിൽ ത​േൻറതായ വ്യക്തിമുദ്ര പതിപ്പിച്ചു​. ദൂരദർശൻ, എൻ​.ഡി​.ടി​.വി എന്നിവയിൽ രാഷ്​ട്രീയം മുതൽ പാചകം വരെ വിഷയങ്ങൾ പ്രേക്ഷകരിലെത്തിച്ചു. എൻ​.ഡി​.ടി​.വിയുടെ ജനപ്രിയ ഭക്ഷണ പരിപാടിയായ 'സൈക്ക ഇന്ത്യ കാ'യുടെ അവതാരകനായ അദ്ദേഹം ഇന്ത്യയിലെ വിവിധ നഗരങ്ങളിലെയും പട്ടണങ്ങളിലെയും വ്യത്യസ്​തമായ ഭക്ഷണ സംസ്കാരങ്ങൾ പരിചയപ്പെടുത്തി. ദി വയർ ഹിന്ദി പതിപ്പിനുവേണ്ടി 'ജൻ ഗൻ മൻ കി ബാത്ത്' അവതാരകനായും തിളങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Veteran Journalist Vinod Dua Dies At 67
Next Story