ടി.ജെ.എസ്. ജോർജിന് വിട; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ
text_fieldsടി.ജെ.എസ്. ജോർജിന്റെ മൃതദേഹത്തിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തിമോപചാരം അർപ്പിക്കുന്നു
ബംഗളൂരു: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന്റെ മൃതദേഹം ഞായറാഴ്ച ഹെബ്ബാൾ വൈദ്യുത ശ്മശാനത്തിൽ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്മശാനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. മക്കളായ ജീത് തയ്യിലിനെയും ഷേബ തയ്യിലിനെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. വെള്ളിയാഴ്ചയാണ് ടി.ജെ.എസ്. ജോർജ് വിടപറഞ്ഞത്.
തുടർന്ന് മൃതദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ശ്മശാനത്തിലെത്തിച്ച മൃതദേഹം ഒരു മണിക്കൂർ പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ച് മടങ്ങിയതിനു പിന്നാലെ രണ്ടുമണിയോടെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു.
മൃതദേഹം ത്രിവർണ പതാകയിൽ പുതപ്പിച്ചു. സംസ്ഥാന ബഹുമതികളുടെ ഭാഗമായി പൊലീസ് സല്യൂട്ട് നൽകി മൂന്നുതവണ ആകാശത്തേക്ക് വെടിവെച്ചു. മൂന്നുമണിയോടെ സംസ്കരിച്ചു. സുഹൃത്തുക്കളും മാധ്യമലോകത്തെ ശിഷ്യരുമടക്കം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

