103ാം വയസിൽ േകാവിഡിനെ അതിജീവിച്ച സ്വാതന്ത്ര്യ സമര സേനാനി ദൊരെസ്വാമി അന്തരിച്ചു
text_fieldsബംഗളൂരു: 103ാം വയസിൽ കോവിഡിനെ അതിജീവിച്ച സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനും പത്രപ്രവർത്തകനുമായിരുന്ന എച്ച്.എസ്. ദൊരെസ്വാമി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മേയ് 12ന് കോവിഡ് മുക്തനായി ആശുപത്രി വിെട്ടങ്കിലും ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വീണ്ടും ബംഗളൂരുവിലെ ജയദേവ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ 1.30ഒാടെയാണ് മരണമെന്ന് ജയദേവ ആശുപത്രി ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് അറിയിച്ചു. 1918 ഏപ്രിൽ പത്തിന് ജനിച്ച ഹാരോഹള്ളി ശ്രീനിവാസയ്യ ദൊരെസ്വാമി എന്ന എച്ച്.എസ്. ദൊരെസ്വാമി ബംഗളൂരു സെൻട്രൽ കോളജിൽനിന്ന് സയൻസിൽ ബിരുദം നേടി. സ്വാതന്ത്ര്യ സമര കാലത്ത് ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിൽ പങ്കെടുത്ത അദ്ദേഹം 1943 മുതൽ 1944 വരെ 14 മാസം ജയിൽവാസം അനുഭവിച്ചു. സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യാ രാജ്യത്തിെൻറ ഭാഗമാകാൻ മൈസൂരുവിലെ രാജഭരണകൂടത്തിൽ സമ്മർദം ചെലുത്തുന്നതിനായി നടത്തിയ 'മൈസൂരു ചലോ' മുന്നേറ്റത്തിലും ഗാന്ധിയനായ െദാരെസ്വാമി പങ്കെടുത്തു.
'പൗരവാണി' എന്ന പേരിൽ പത്രം നടത്തിയിരുന്ന അദ്ദേഹം പ്രശസ്തമായ രാംനാഥ് ഗോയങ്ക അവാർഡ് ജേതാവ് കൂടിയാണ്. മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ബംഗളൂരുവിൽ നടന്ന തുടർച്ചയായ സമരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. 2020 ഫെബ്രുവരിയിൽ പൗരത്വ ഭേഗതി നിയമത്തിനെതിരെ ബംഗളൂരുവിൽ നടന്ന സമരത്തിൽ തുടർച്ചയായ അഞ്ചുദിവസം ദൊരെസ്വാമി പങ്കെടുത്തതും വൻ വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

