ബംഗാളി ചലച്ചിത്ര താരം ദിപങ്കർ ദേ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
text_fieldsകൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്ര താരം ദിപങ്കർ ദേ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി നേതാക്കളുടേയും നടൻ ബരത്യ ബസുവിേൻറയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ദിപങ്കർ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും പിന്തുണക്കുന്ന വ്യക്തിയായിരുന്നു.
സത്യജിത് റായുടെ സീമബദ്ധ എന്ന സിനിമയിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച ദിപങ്കർ സത്യജിത് റായുടെ ജന ആരണ്യ, ഗണശത്രു, ശഖ പ്രോഷഖ, അഗൻതുക് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമിട്ടിരുന്നു. ദിപങ്കർ നിരവധി വാണിജ്യ സിനിമകളുടേയും കലാമൂല്യ സിനിമകളുടേയും ഭാഗമായിട്ടുണ്ട്.
''ഞാൻ വളരെക്കാലമായി തൃണമൂലിനെ പിന്തുണക്കുന്നയാളാണ്. നമ്മുടെ മുഖ്യമന്ത്രി എനിക്ക് ബംഗ ഭൂഷൻ, ബംഗ ബിഭൂഷൻ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. എനിക്ക് തൃണമൂലിനോട് സത്യസന്ധത പുലർത്താതിരിക്കാൻ സാധിക്കില്ല. വരുന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ജയിക്കും.''-ദിപങ്കർ ദേ പറഞ്ഞു.
ഭരത് കൗൾ, ലൗലി മിത്ര തുടങ്ങിയവരുൾപ്പെടെ ബംഗാളി ടെലിവിഷനിലെ ജനപ്രിയ താരങ്ങളും സംഗീതജ്ഞയും പ്രശസ്ത ക്ലാസിക്കൽ സംഗീതജ്ഞൻ ഉസ്താത് റാഷിദ് അലി ഖാെൻറ മകളുമായ ഷവോന ഖാനും തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

