Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ദാരുണം, ഈ...

'ദാരുണം, ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രത്തിന്​'; കർഷക ആത്മഹത്യക്കെതിരെ പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border
ദാരുണം, ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രത്തിന്​; കർഷക ആത്മഹത്യക്കെതിരെ പ്രശാന്ത്​ ഭൂഷൺ
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ ഡൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്​ത സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. സംഭവം ദാരുണമാണെന്നും കേന്ദ്രസർക്കാറാണ്​ ദുരന്തത്തിന്‍റെ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കിസാൻ ഏക്​ത മോർച്ചയുടെ ട്വിറ്റർ പോസ്റ്റ്​ ഷെയർ ചെയ്​തുകൊണ്ടായിരുന്നു പ്രതികരണം.

'വളരെ ദാരുണം. ഈ ക്രൂരമായ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും കൈമാറാൻ ആഗ്രഹിക്കുന്നു. കൂടാതെ കർഷകരെ ഖാലിസ്​ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്​' -പ്രശാന്ത്​ ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

ശനിയാഴ്ചയാണ്​ ഉത്തർപ്രദേശിലെ ബിലാസ്​പൂരിൽനിന്നുള്ള 75കാരൻ കർഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്നത്​. കശ്​മീർ സിങ്​ ലാദിയെന്ന കർഷകനെയാണ്​ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്​. കേന്ദ്രസർക്കാറുമായി നടത്തുന്ന ചർച്ചകൾ പരാജയപ്പെടുന്നത്​ ഇയാളിൽ കടുത്ത അതൃപ്​തിയുണ്ടാക്കിയിരുന്നു.

മരണത്തിന്​ ഉത്തരവാദി കേന്ദ്രസർക്കാറെന്ന കുറിപ്പും ലാദിയുടെ സമീപത്ത്​ നിന്നും ക​െ​ണ്ടത്തുകയും ചെയ്​തു. കഴിഞ്ഞ നാളുകളിൽ കടുത്ത തണുപ്പിലും ഞങ്ങൾ സമരം ചെയ്യുകയാണ്​. പക്ഷേ ഞങ്ങ​െള കേൾക്കാൻ കേന്ദ്രം തയാറാകുന്നില്ല. എന്‍റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ലാദിയുടെ കുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant BhushanFarm Laws
News Summary - Very tragic Centre responsible for this ongoing tragedy Prashant Bhushan
Next Story