Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ പ്രകടനം...

കോൺഗ്രസ്​ പ്രകടനം നിരാശാജനകം, സ്റ്റാലിനും മമതക്കും അഭിനന്ദനം; പ്രവർത്തക സമിതി ഉടനെന്ന്​ സോണിയ

text_fields
bookmark_border
Sonia Gandhi
cancel

ന്യൂഡൽഹി: അഞ്ച്​ നിയമസഭ ​തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസി​െൻറ പ്രകടനം അങ്ങേയറ്റം നിരാശാജനക​െമന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി. ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്നും​ ഫലം ചർച്ച ചെയ്യാൻ കോൺഗ്രസ്​ പ്രവർത്തക സമിതി ഉടൻ ചേരുമെന്നും കോൺഗ്രസ്​ പാർലമെൻററി പാർട്ടി​ യോഗത്തിൽ സോണിയ പറഞ്ഞു. അങ്ങേയറ്റം വിനയത്തോടെ തിരിച്ചടിയിൽ നിന്ന്​ നമ്മൾ പാഠം പഠിക്കണം. നിർഭാഗ്യവശാൽ എല്ലാ സംസ്​ഥാനങ്ങളിലും നമ്മുടെ പ്രകടനം അങ്ങേയറ്റം നിരാശാജനകമായിരുന്നു.

മമതാ ബാനർജിയെയും എം.കെ. സ്​റ്റാലിനെയും സോണിയ അഭിനന്ദിച്ചു. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയ ബംഗാളിൽ കോൺഗ്രസ്​ ഒരു സീറ്റിലേക്ക്​ പരിമിതപ്പെട്ട്​ ചരി​ത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. ബി.ജെ.പിയുടെ 77 സീറ്റുകൾക്കെതി​രെ 213 സീറ്റുകൾ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്​ നേടി. അസമിൽ 2016 നിന്ന്​ നില മെച്ചപ്പെടുത്തിയെങ്കിലും 75 സീറ്റുകളിലൂടെ ഭരണത്തുടർച്ച നേടിയ ബി.ജെ.പിക്ക്​ മുന്നിൽ കോൺഗ്രസ്​ നയിച്ച മുന്നണിക്ക്​ 50സീറ്റേ നേടാനായുള്ളൂ.

കേരളത്തിലും പുതുച്ചേരിയിലും കനത്ത പരാജയമേറ്റുവാങ്ങിയ പാർട്ടിക്ക്​ ഡി.​എം.കെക്കൊപ്പം മുന്നണിയായി മത്സരിച്ച തമിഴ്​നാട്ടിൽ മാത്രമാണ്​ ആശ്വാസകരമായ പ്രകടനം കാഴ്​ച​െവച്ചത്​. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസി​െൻറ മോശം പ്രകടനത്തിനെതിരെ 23 മുതിർന്ന നേതാക്കൾ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരുന്നു. എന്നാൽ അതിനു​ ശേഷം വിമതരെ ഒതുക്കുകയാണ്​ ഹൈകമാൻഡ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia Gandhicongressassembly election 2021
News Summary - "Very Disappointing... Unexpectedly So": Sonia Gandhi On Election Results
Next Story