Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.പി-ബി.എസ്​.പി...

എസ്​.പി-ബി.എസ്​.പി സഖ്യം; കോൺഗ്രസിനെ ഒഴിവാക്കിയത്​ അബദ്ധം​ -സിങ്​വി

text_fields
bookmark_border
എസ്​.പി-ബി.എസ്​.പി സഖ്യം; കോൺഗ്രസിനെ ഒഴിവാക്കിയത്​ അബദ്ധം​ -സിങ്​വി
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള എസ്​.പി-ബി.എസ്​.പി സഖ്യം അപകടകരമായ അബദ്ധമാണെന്ന് ​ കോൺഗ്രസ്​ വക്താവ്​ അഭിഷേക്​ സിങ്​വി. യു.പിയിൽ ഒറ്റക്ക്​ പോരാടാൻ കോൺഗ്രസ്​ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ലക്ഷ്യം ബി.ജെ.പിയെ തകർത്ത്​ സ്വേച്ഛാധിപത്യവും ദുർഭരണവും ഇല്ലാതാക്കുകയെന്നതാണ്​. മോശം സമയത്ത്​ കോൺഗ്രസ്​ വീണുപോയിട്ടുണ്ട്​. പക്ഷെ കോൺഗ്രസിനെ ഒഴിവാക്കുന്നത്​ അപകടകരമായ അബദ്ധമാകുമെന്നാണ്​ താൻ കരുതുന്നതെന്നും അഭിഷേക്​ സിങ്​വി പറഞ്ഞു.

സഖ്യം നിലനിൽപിനു വേണ്ടി -കേന്ദ്രമന്ത്രി​ രവിശങ്കർ പ്രസാദ്​

എസ്​.പി-ബി.​എസ്​.പി സഖ്യം അവരുടെ നിലനിൽപിനു വേണ്ടിയാണെന്നും അത്​ രാജ്യത്തി​​​​​െൻറയോ ഉത്തർപ്രദേശി​​​​​െൻറയോ താത്​പര്യമല്ലെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ്​ ഉത്തർപ്രദേശിൽ മാത്രമല്ല, അത്​ ഇന്ത്യക്ക്​ വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്​. ജനങ്ങൾ ഇന്ത്യ ഭരിക്കേണ്ടുന്ന ഒരു നേതാവിനെയാണ്​ നോക്കുന്നത്​. എൻ.ഡി.എ ശക്തമാണ്​. ഉത്തർപ്രദേശിൽ ബി.ജെ.പി 74 സീറ്റുകൾ നേടുമെന്നും രവിശങ്കർ പ്രസാദ്​ കൂട്ടിച്ചേർത്തു.

സമാജ്​വാദി പാർട്ടി പ്രസിഡൻറ്​ അഖി​േലഷ്​ യാദവും ബി.എസ്​.പി അധ്യക്ഷ മായാവതിയും സംയുക്തമായി വാർത്താസമ്മേളനം നടത്തിയാണ്​ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്ന്​ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressakhilesh yadavmayawatimalayalam news
News Summary - Very dangerous mistake to ignore us’: Congress on proposed Akhilesh Yadav-Mayawati alliance -india news
Next Story