വർഗീസ് കുര്യനെതിരെ ഗുജറാത്ത് മന്ത്രി; ഫണ്ട് മതംമാറ്റത്തിന് ഉപയോഗിച്ചെന്ന്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ധവള വിപ്ലവത്തിെൻറ പിതാവും അമുലിനെ ആഗോള ബ്രാൻറാക്കുകയും ചെയ്ത മലയാളിയായ വർഗീസ് കുര്യനെതിരെ ഗുജറാത്ത് മുൻ കൃഷി മന്ത്രിയുടെ ആരോപണം. അമുലിെൻറ ഫണ്ട്, വർഗീസ് കുര്യൻ മതംമാറ്റത്തിന് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സുവിശേഷകർക്ക് കൈമാറിയിരുന്നതായി ബി.ജെ.പി നേതാവുകൂടിയായ ദിലീപ് സങ്കാനി ആരോപിച്ചു. താൻ മന്ത്രിയായപ്പോഴാണ് ഇതു തടഞ്ഞതെന്നും ഗുജറാത്തിലെ അംറേലിയിലെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അമുൽ സ്ഥാപിച്ചത് ത്രിഭുവൻദാസ് പേട്ടലാണ്. അമുലിെൻറ എല്ലാ നേട്ടത്തിെൻറയും അംഗീകാരം അദ്ദേഹത്തിനായിരുന്നു ലഭിക്കേണ്ടത്. കുര്യൻ അമുലിൽ സെക്രട്ടറിയായിരുന്നു. ഗുജറാത്തിലെ ക്ഷീരകർഷകരുെട കഠിനാധ്വാനത്തിലൂെടയുണ്ടാക്കിയ ലാഭത്തിൽ കുറച്ച് വർഗീസ് കുര്യൻ തെക്കൻ ഗുജറാത്തിലെ ഡങ്കിൽ മതംമാറ്റത്തിന് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സുവിശേഷകർക്കാണ് നൽകിയത്. ഇത് അമുലിെൻറ രേഖകളിലുണ്ടെന്നും സങ്കാനി കൂട്ടിച്ചേർത്തു. എന്നാൽ, ഇത്തരം വ്യാജ പ്രസ്താവനക്ക് പ്രതികരിക്കാനില്ലെന്ന് ഗുജറാത്ത് കോ-ഒാപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാൻ രാംസിങ് പർമർ പറഞ്ഞു.
നാഷനൽ ഡെയറി െഡവലപ്മെൻറ് ബോർഡിെൻറയും ഗുജറാത്ത് കോ-ഒാപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷെൻറയും സ്ഥാപക ചെയർമാനായിരുന്ന വർഗീസ് കുര്യൻ 2012ലാണ് അന്തരിച്ചത്. നേരന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ വർഗീസ് കുര്യനുമായി ഇടഞ്ഞിരുന്നു. ഗുജറാത്ത് മാർക്കറ്റിങ് ഫെഡറേഷനിൽ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തെ വർഗീസ് കുര്യൻ എതിർത്തതാണ് ഇതിന് കാരണം. ഇതേ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ മാേനജ്െമൻറ് (ഇർമ) സ്ഥാപക ചെയർമാനായിരുന്ന ഇദ്ദേഹം രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
