Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപളനിസാമി സർക്കാറി​െന...

പളനിസാമി സർക്കാറി​െന മറിച്ചിടാൻ ​ശ്രമിക്കില്ലെന്ന്​ മന്ത്രി വെങ്കയ്യ നായിഡു

text_fields
bookmark_border
പളനിസാമി സർക്കാറി​െന മറിച്ചിടാൻ ​ശ്രമിക്കില്ലെന്ന്​ മന്ത്രി വെങ്കയ്യ നായിഡു
cancel

ചെന്നൈ: തമിഴ്​നാട്ടിൽ എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സർക്കാറി​െന മറിച്ചിടാൻ ശ്രമിക്കില്ലെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാഷ്​ട്രപതി തെരഞ്ഞെടുപ്പിനു​ ശേഷം തമിഴ്​നാട്ടിലെ സർക്കാറി​െന താഴെയിറക്കാൻ കേന്ദ്ര സർക്കാർ ത​ന്ത്രങ്ങൾ മെനയുന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേഹം നിഷേധിച്ചു. സംസ്​ഥാനങ്ങളിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രത്തിന്​ അനുമതി നൽകുന്ന 356ാം വകുപ്പ്​ ഒരുതരത്തിലും ദുരുപയോഗം ചെയ്യില്ല. 

തമിഴ്​നാട്ടിൽ ആര്​ ഭരിക്കണമെന്നും മുഖ്യമ​ന്ത്രിയാകണമെന്നും  തീരുമാനിക്കുന്നത്​ സംസ്​ഥാനത്തെ ജനങ്ങളാണെന്ന്​ മന്ത്രി പറഞ്ഞു. വിശ്വാസവോട്ടു നേടി അധികാരത്തിലെത്തിയ അണ്ണാ ഡി.എം.കെ അമ്മാ പക്ഷത്തുനിന്ന്​ ഒരു വിഭാഗം എം.എൽ.എമാർ ടി.വി. ദിനകരനൊപ്പം പോയതോടെ പളനിസാമി സർക്കാറി​​​െൻറ​ ഭൂരിപക്ഷം പ്രതിസന്ധിയിലാണ്​. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ​ ​േവാട്ടർമാർക്ക്​ പണം നൽകിയെന്ന ആരോപണം നേരിടുന്നവരിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടതോടെ മന്ത്രിസഭ പിരിച്ചുവിടണമെന്ന്​ പ്രതിപക്ഷമായ ഡി.എം.കെ, കോൺഗ്രസ്​, മുസ്​ലിം ലീഗ്​ സഖ്യം ആവശ്യപ്പെട്ടിരുന്നു.  ഇത്​ സംബന്ധിച്ച ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി വെങ്കയ്യ നായിഡു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamtamilnaduVenkaiah Naidumalayalam news
News Summary - venkaiah naidu india news, malayalam news, madhyamam
Next Story