ജാതിപ്പേരുള്ള വാഹനങ്ങൾ പിടിച്ചെടുക്കാനൊരുങ്ങി യു.പി സർക്കാർ
text_fieldsലഖ്നോ: ജാതി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ട് അവിടത്തെ ജനങ്ങളുടെ ജീവിതത്തിൽ നിരന്തരമായി ജാതി ഇടപെടുകയും ചെയ്യുന്നുണ്ട്. ജാതിപ്പേകൾ വാഹനത്തിൽ രേഖപ്പെടുത്തുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ, ഇനി അത് അനുവദിക്കില്ലെന്നാണ് യു.പി സർക്കാറിന്‍റെ നിലപാട്.
യാദവ്, ജാട്ട്, ഗുജ്ജർ, ബ്രാഹ്മിൺ, പണ്ഡിറ്റ്, ക്ഷത്രിയ തുടങ്ങിയ ജാതിപേരുകൾ വാഹനങ്ങളുടെ വിൻഡ് സ്ക്രീനിലും നമ്പർ പ്ലേറ്റിലും എഴുതുന്നത് പതിവാണ്. എന്നാൽ, ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാൻ യു.പി ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്നാണ് വാർത്തകൾ.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ മുകേഷ് ചന്ദ്ര ഇതിനുള്ള നിർദേശം താഴെ തട്ടിലുള്ള ഓഫീസുകൾക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

