Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർക്കിങ് ഏരിയ തകർന്നുവീണ് വാഹനങ്ങൾ മണ്ണിനടിയിൽ; തകരുന്നതിന്റെ വി​ഡി​യോ പുറത്ത്

text_fields
bookmark_border
പാർക്കിങ് ഏരിയ തകർന്നുവീണ് വാഹനങ്ങൾ മണ്ണിനടിയിൽ; തകരുന്നതിന്റെ വി​ഡി​യോ പുറത്ത്
cancel

മൊഹാലി: പഞ്ചാബിൽ പാർക്കിങ് ഏരിയ തകർന്നുവീണ് നിരവധി വാഹനങ്ങൾ മണ്ണിലടിയിൽ. ഇരുചക്രവാഹനങ്ങളാണ് കൂടുതലും മണ്ണിനടിയിൽപ്പെട്ടത്. മൊഹാലി ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം.

നഗരത്തിലെ സെക്ടർ 83 ഏരിയയിലായിരുന്നു അപകടം. ബുധനാഴ്ച ​വൈകീട്ടുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ചില വാഹനങ്ങൾ പൂർണമായും തകർന്നുവെന്ന് അധികൃതർ വ്യക്തമാക്കി. 10ഓളം ബൈക്കുകളാണ് അപകടത്തിൽ തകർന്നത്. രണ്ട് കാറുകളും മണ്ണിലടിയിലായെന്ന് മൊഹാലി ഡി.എസ്.പി ഹർസിമ്രാൻ സിങ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഡി.എസ്.പി വ്യക്തമാക്കി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vehicles damaged, buried under debris after parking lot collapses in Punjab's Mohali
Next Story