ലക്ഷദ്വീപിൽ ബുധനാഴ്ചകളിലെ വാഹന നിരോധന ഉത്തരവ് മരവിപ്പിച്ചു
text_fieldsകൊച്ചി: ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന ഉത്തരവ് ഇനിയൊരു അറിയിപ്പുണ്ടാകും വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈകോടതിയിൽ. എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവേയാണ് ദ്വീപ് ഭരണകൂടം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കാൻ ഉത്തരവിട്ട ഭരണകൂടത്തിന്‍റെ നടപടി ചോദ്യം ചെയ്താണ് ഹരജി. നേരത്തെ റമദാൻ കഴിയുന്നതുവരെ വാഹന നിയന്ത്രണം നടപ്പാക്കില്ലെന്ന്, കൽപേനി ദ്വീപ് നിവാസിയും അഭിഭാഷകനുമായ സി.പി. അജ്മൽ ഖാൻ നൽകിയ ഹരജിയിൽ ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. വാഹന നിരോധനവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ആരോഗ്യ സംരക്ഷണത്തിന് നടത്തവും സൈക്കിളിങും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായെന്ന പേരിലാണ് ബുധനാഴ്ചകളിൽ വാഹന നിരോധനം കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

