Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജീവിച്ചിരുന്നെങ്കിൽ...

'ജീവിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയായേനെ, ജനഹൃദയങ്ങളിൽ ഇപ്പോഴും വീരപ്പനുണ്ട്'; തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ഭാര്യ മുത്തുലക്ഷ്മി

text_fields
bookmark_border
ജീവിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയായേനെ, ജനഹൃദയങ്ങളിൽ ഇപ്പോഴും വീരപ്പനുണ്ട്; തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് ഭാര്യ മുത്തുലക്ഷ്മി
cancel

ചെന്നൈ : വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രിയാകുമായിരുന്നെന്നും ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും ഭാര്യ മുത്തുലക്ഷ്മി. വീരപ്പൻ ജീവിച്ചിരുന്നാൽ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്ക നേതാക്കൾക്കുണ്ടായിരുന്നു. അതാണ് വീരപ്പനെ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കിയത്. മരം മുറിച്ചതും മൃഗങ്ങളെ വേട്ടയാടിയതും ഒപ്പമുള്ളവരെ സംരക്ഷിക്കാനായിരുന്നു. പാവപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരപ്പൻ. മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും വീരപ്പൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മകൾക്ക് കിട്ടിയ ഒരുല‍ക്ഷത്തിലേറെ വോട്ട് അതിന്‍റെ തെളിവാണ്. ജനവിധി തേടുന്ന കൃഷ്ണഗിരിയിൽ ഇത്തവണ തനിക്ക് വിജയം ഉറപ്പാണെന്നും മുത്തുല‍ക്ഷ്മി പറഞ്ഞു.

കൊ​ല്ല​പ്പെ​ട്ട വ​നം​കൊ​ള്ള​ക്കാ​ര​ൻ വീ​ര​പ്പ​ന്റെ ഭാ​ര്യ മു​ത്തു​ല​ക്ഷ്മി​യും മ​ക​ൾ വി​ദ്യാ​റാ​ണി​യും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാണ്. കൃ​ഷ്ണ​ഗി​രി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ‘ത​മി​ഴ​ക വാ​ഴ്വു​രി​മൈ ക​ക്ഷി’ സ്ഥാ​നാ​ർ​ഥി​യാ​യി മു​ത്തു​ല​ക്ഷ്മി​യും മേ​ട്ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ‘നാം ​ത​മി​ഴ​ർ ക​ക്ഷി’ സ്ഥാ​നാ​ർ​ഥി​യാ​യി വി​ദ്യാ​റാ​ണി​യു​മാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. വീരപ്പന്‍റെ മകളായ 35കാ​രി​ വി​ദ്യാ​റാ​ണി അ​ഭി​ഭാ​ഷ​ക കൂ​ടി​യാ​ണ്. 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാം ​ത​മി​ഴ​ർ ക​ക്ഷി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച വി​ദ്യാ​റാ​ണി​ക്ക് ഒ​രു​ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. 2006ൽ ​സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച​ശേ​ഷം മു​ത്തു​ല​ക്ഷ്മി ഇ​പ്പോ​ഴാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. നാം ​ത​മി​ഴ​ർ ക​ക്ഷി​യും ത​മി​ഴ​ക വാ​ഴ്വു​രി​മൈ ക​ക്ഷി​യും ‘ത​മി​ഴ് ദേ​ശീ​യ​ത’ എ​ന്ന മു​​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ക​ക്ഷി​ക​ളാ​ണ്.

വി​ദ്യാ​റാ​ണി പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി​യി​ൽ ചേ​ർ​ന്നാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തെ​ങ്കി​ലും 2020ൽ ​ബി.​ജെ.​പി​യി​ലും 2024 മു​ത​ൽ നാം ​ത​മി​ഴ​ർ ക​ക്ഷി​യി​ലും ചേ​ർ​ന്നു. ഇ​രു​വ​രു​ടെ​യും സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ബ​ല സ​മു​ദാ​യ​മാ​യ വ​ണ്ണി​യ​ർ വോ​ട്ടു​ക​ളി​ലെ വി​ള്ള​ലി​ന് കാ​ര​ണ​മാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ത് ബി.​ജെ.​പി-​അ​ണ്ണാ ഡി.​എം.​കെ-​പി.​എം.​കെ സ​ഖ്യ​ത്തെ​യാ​ണ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്ക​വേ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ഗോ​പി​ന​ത്ത​ത്തെ മു​ത്ത​ച്ഛ​ന്റെ വീ​ട്ടി​ൽ​വെ​ച്ച് ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് വി​ദ്യാ​റാ​ണി വീ​ര​പ്പ​​നെ നേ​രി​ൽ ക​ണ്ടി​ട്ടു​ള്ള​ത്. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദം മൂ​ല​മാ​ണ് വീ​ര​പ്പ​ൻ തെ​റ്റു​കാ​ര​നാ​യ​തെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി ജ​ന​സേ​വ​നം ന​ട​ത്താ​ൻ വീ​ര​പ്പ​ന് താ​ൽ​പ​​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യും മു​ത്തു​ല​ക്ഷ്മി​യും വി​ദ്യാ​റാ​ണി​യും പ​റ​യു​ന്നു. 2004 ഒ​ക്ടോ​ബ​ർ 24നാ​ണ് വീ​ര​പ്പ​ൻ പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu electionKrishnagiriVeerappanPoliticalNewsPolitics
News Summary - "Veerappan Would Have Been CM if Alive," Says Wife Muthulakshmi; Confident of Election Win.
Next Story