Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right17ാമത്​ ചരമവാർഷികം:...

17ാമത്​ ചരമവാർഷികം: വീരപ്പന് ആദരാജ്ഞലിയർപ്പിക്കാൻ ജനക്കൂട്ടം

text_fields
bookmark_border
17ാമത്​ ചരമവാർഷികം: വീരപ്പന് ആദരാജ്ഞലിയർപ്പിക്കാൻ ജനക്കൂട്ടം
cancel
camera_alt

വീരപ്പൻ സമാധിയിൽ ഭാര്യ മുത്തുലക്ഷ്​മിയും മകൾ പ്രഭാവതിയും അജ്ഞലിയർപ്പിക്കുന്നു

ചെന്നൈ: ഒരു കാലഘട്ടത്തിൽ നാടിനെ വിറപ്പിച്ച വനം കൊള്ളക്കാരൻ വീരപ്പ​െൻറ 17ാമത്​ ചരമവാർഷികദിനത്തിൽ ആദരാജ്ഞലിയർപ്പിക്കാൻ ജനക്കൂട്ടം. വീരപ്പ​െൻറ ഭാര്യ മുത്തുലക്ഷ്​മി, മകൾ പ്രഭാവതി എന്നിവരടക്കം എത്തി പൂമാലകൾ സമർപിച്ചു.

ഇത്തവണ കോവിഡ്​ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി​ സന്ദർശനത്തിന്​ പൊലീസ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. മൂലക്കാട്​ റോഡിൽ ഏഴിടങ്ങളിലാണ്​ പൊലീസ്​ പിക്കറ്റ്​ സ്​ഥാപിച്ചത്​. സമാധി സന്ദർശിക്കുന്നവരുടെ പേരു വിവരങ്ങളും പൊലീസ്​ ശേഖരിച്ചിരുന്നു.

2004 ഒക്​ടോബർ 18നാണ്​ ധർമപുരി പാപ്പിരപ്പട്ടിയിൽ​ വീരപ്പനെ തമിഴ്​നാട്​ ദൗത്യസേന വെടിവെച്ച്​ കൊന്നത്​. മൃതദേഹം സേലം മേട്ടൂർ മൂലക്കാട്ടിൽ സംസ്​ക്കരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ വീരപ്പ​െൻറ കുടുംബാംഗങ്ങളും മറ്റും ഇവിടെയെത്തി അജ്ഞലിയർപ്പിക്കുന്നത്​ പതിവായിരുന്നു.

മാവോ- നക്​സൽ സംഘടന പ്രവർത്തകരും ചടങ്ങിൽ പ​െങ്കടുക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ്​ പൊലീസ്​ നിരീക്ഷണം ശക്തിപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veerappan
News Summary - Veerappan death anniversary
Next Story