Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരവിശങ്കർ പ്രസാദിനെതിരെ...

രവിശങ്കർ പ്രസാദിനെതിരെ ആഞ്ഞടിച്ച്​ വീരപ്പമൊയ്​ലി

text_fields
bookmark_border
രവിശങ്കർ പ്രസാദിനെതിരെ ആഞ്ഞടിച്ച്​ വീരപ്പമൊയ്​ലി
cancel

ന്യൂഡൽഹി: ​േകന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ ആഞ്ഞടിച്ച്​ മുൻനിയമ മന്ത്രി വീരപ്പമൊയ്​ലി. ജഡ്​ജിമാ​െ​ര നിയമിക്കുക നിയമ മന്ത്രിയുടെ ജോലിയാണ്​. എന്നാൽ അദ്ദേഹം നിയമ മന്ത്രിയായല്ല ബി.ജെ.പി ജനറൽ സെക്രട്ടറിയായാണ്​ പ്രവർത്തിക്കുന്നതെന്ന്​ വീരപ്പമൊയ്​ലി പറഞ്ഞു.

ജഡ്​ജി നിയമനം വൈകുന്നതിലും കോടതികൾക്ക്​ അടിസ്​ഥാന സൗകര്യങ്ങൾ നൽകാത്തതിലും കേന്ദ്ര സർക്കാറിനെ കഴിഞ്ഞ ദിവസം സു​പ്രീം കോടതി വിമർശിച്ചിരുന്നു. ഹൈ​േകാടതികളിൽ 500 ജഡ്​ജിമാരെ ഇനിയും നിയമിക്കാൻ ബാക്കിയാണെന്നും കോടതി മുറികൾ ഒഴിഞ്ഞു കിടക്കുകയാണെന്നുമാണ്​ സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ടി. എസ്​. ഠാക്കൂർ പറഞ്ഞത്​.

എന്നാൽ 2013ൽ 121 ജഡ്​ജിമാരെ നിയമിച്ചതിനുശേഷം ഏറ്റവും വലിയ നിയമനമാണ്​ ഇതുവരെ നടത്തിയതെന്നും 120 പേരെ നിയമിച്ചിട്ടുണ്ടെന്നും രവിശങ്കർപ്രസാദ്​ അറിയിച്ചിരുന്നു.   

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravi sankar prasadjudgeveerappa moilylaw minister
News Summary - Veerappa Moily,Frmr Law Min
Next Story