സർക്കാർ സ്കൂളിലെ കുട്ടികളെക്കൊണ്ട് സവര്‍ക്കർക്ക് ജയ് വിളിപ്പിച്ചു; വിവാദമായതോടെ മാപ്പ് പറഞ്ഞ് പ്രിൻസിപ്പൽ
text_fieldsമംഗളൂരു: സ്വാതന്ത്ര്യ ദിനത്തില്‍ സർക്കാർ സ്കൂളിലെ വിദ്യാർഥികളെക്കൊണ്ട് വി.ഡി സവര്‍ക്കർക്ക് ജയ് വിളിപ്പിച്ചതായി പരാതി. ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്‍വാൾ താലൂക്കിലെ മാഞ്ചി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ സമര സേനാനികളുടെ പേര് വിളിച്ച് കുട്ടികള്‍ ജയ് വിളിക്കുന്നതിനിടെ പ്രിൻസിപ്പൽ സവര്‍ക്കർക്ക് വേണ്ടിയും ജയ് വിളിപ്പിക്കുകയായിരുന്നു.
ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഒരാൾ ഇത് മൊബൈൽ ഫോണിൽ പകർത്തുകയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വിഡിയോ വൈറലായതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് സ്കൂളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം വിളിച്ചു. രക്ഷിതാക്കള്‍ ബഹളംവെച്ചതോടെ പ്രിൻസിപ്പൽ മാപ്പ് പറയുകയായിരുന്നു. അതേസമയം, വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ബെളഗാവി ജില്ലയിൽ സർക്കാർ ബസിൽ സവർക്കറുടെ ചിത്രം പതിച്ചത് വിവാദമായി ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിൽ പുതിയ വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

