Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടി...

തൂത്തുക്കുടി സ്​റ്റെർലൈറ്റ്​ പ്ലാൻറ്​ അടച്ചുപൂട്ടിയ ഉത്തരവ്​ റദ്ദാക്കി

text_fields
bookmark_border
തൂത്തുക്കുടി സ്​റ്റെർലൈറ്റ്​ പ്ലാൻറ്​ അടച്ചുപൂട്ടിയ ഉത്തരവ്​ റദ്ദാക്കി
cancel

ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്തയുടെ സ്​റ്റെർലൈറ്റ്​ കോപ്പർ പ്ലാൻറ്​ അടച്ചുപൂട്ടിയ തമിഴ്​നാട്​ സർക്കാർ ഉ ത്തരവ്​ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പ്ലാൻറ് മലിനീകരണമുണ്ടാക്കുന്നു എന്നാരോപിച്ച്​ നാട്ടുകാർ നടത്തിയ സമരം പൊലീസ്​ വെടിവെപ്പിൽ കലാശിക്കുകയും 13 പേർ കൊല്ലപ്പെടുകയും ചെയ്​തതോടെയാണ്​ പ്ലാൻറ്​ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കിയത്​.

വേദാന്തയുടെ കോപ്പർ പ്ലാൻറിന്​ പ്രവർത്തനാനുമതി മൂന്നാഴ്​ചക്കുള്ളിൽ പുതുക്കി നൽകണമെന്ന്​ സംസ്​ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട്​ കോടതി ഉത്തരവിട്ടു. പ്ര​ദേശവാസികളുടെ ക്ഷേമത്തിനായി മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി രൂപ നൽകണമെന്ന്​ കമ്പനിയോടും കോടതി നിർദേശിച്ചിട്ടുണ്ട്​. കുടിവെള്ള വിതരണം, ആശുപത്രി, ആരോഗ്യ പദ്ധതികൾ, നൈപുണ്യ വികസനം തുടങ്ങിയ പദ്ധതികൾക്കായി തുക വിനിയോഗിക്കാമെന്ന്​ കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിടും മുമ്പ്​ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTuticorin ProtestVedanta Sterlite PlantSterlite Plant Reopen
News Summary - Vedanta Sterlite Plant May Reopen - India News
Next Story