Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധങ്ങൾ അവസാനിപ്പിക്കണം, ഫ്ളക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണം; ഐക്യത്തിന് ആഹ്വാനം ചെയ്ത് കെ.സി, ആർ.സി, വി.ഡി

text_fields
bookmark_border
പ്രതിഷേധങ്ങൾ അവസാനിപ്പിക്കണം, ഫ്ളക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണം; ഐക്യത്തിന് ആഹ്വാനം ചെയ്ത് കെ.സി, ആർ.സി, വി.ഡി
cancel

ന്യൂഡൽഹി: സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചർച്ചയിൽ ഇന്നും തീരുമാനമായില്ല. ഡൽഹിയിൽ നടന്ന ചർച്ചയിൽ ഹൈകമാൻഡ് അംഗങ്ങളും വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവരും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. അതേസമയം, രാഹുൽഗാന്ധി എടുക്കുന്ന ഏത് തീരുമാനവും മൂന്ന് നേതാക്കളും അംഗീകരിക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഉജ്ജ്വല വിജയത്തിന് ശേഷം പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിഭാഗിയത സൃഷ്ട്ടിക്കുന്നുണ്ടെന്ന വ്യാജ പ്രചാരണത്തിന് കാരണമായിട്ടുണ്ട്. അത് പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളെല്ലാവരും പാർട്ടി പ്രവർത്തകരാണ്. പാർട്ടിയും ജനങ്ങളുമാണ് പരമപ്രധാനം. അതിനാൽ തന്നെ പാർട്ടി പ്രവർത്തകർ പരസ്പരം വേദനിപ്പിക്കരുതെന്ന് കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞങ്ങൾ മൂന്ന് പേരുമായി ബന്ധപ്പെട്ട് ചില പ്രചാരങ്ങൾ നടന്നു. ഇതെല്ലം പാർട്ടിയോടും നേതാക്കന്മാരോടുമുള്ള സ്നേഹം കൊണ്ടാണ്. പാർട്ടി പ്രവർത്തകരെല്ലാം ഒറ്റക്കെട്ടാണ്. അതുകൊണ്ട് തന്നെ ഇന്നത്തോടെ ഇതെല്ലം അവസാനിപ്പിക്കാൻ പോവുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V.D. Satheesan says Protests should end, flex boards should be removed immediately
Next Story