Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിബി ജി റാം ജി...

വിബി ജി റാം ജി പദ്ധതിക്ക് ജൂലൈ ഒന്നു മുതൽ തുടക്കം; കേരളത്തിന് 3,136 കോടി രൂപ

text_fields
bookmark_border
വിബി ജി റാം ജി പദ്ധതിക്ക് ജൂലൈ ഒന്നു മുതൽ തുടക്കം; കേരളത്തിന് 3,136 കോടി രൂപ
cancel

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന വി​ബി ജി ​റാം ജി ​പ​ദ്ധ​തി​യി​ൽ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​നു​ള്ള കേ​ന്ദ്ര വി​ഹി​തം 3,136.44 കോ​ടി രൂ​പ. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ യോ​ഗ ശേ​ഷം കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നാ​ണ് ഇ​ട​ക്കാ​ല ഫ​ണ്ട് വി​ഹി​തം പ്ര​ഖ്യാ​പി​ച്ച​ത്.

വി​ക​സി​ത് ഭാ​ര​ത് പ​ദ്ധ​തി​പ്ര​കാ​രം ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളും ചെ​ല​വ് 60:40 അ​നു​പാ​ത​ത്തി​ൽ വ​ഹി​ക്ക​ണം. അ​തേ ഗ​ണ​ത്തി​ലാ​ണ് കേ​ര​ള​വും വ​രു​ന്ന​ത്. അ​ത​നു​സ​രി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കേ​ര​ളം 2090.7 കോ​ടി രൂ​പ ക​ണ്ടെ​ത്ത​ണം.

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​കെ 95,692 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര വി​ഹി​തം. ഉ​ത്ത​ർ​പ്ര​ദേ​ശി​നാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ഹി​തം; 9,721.48 കോ​ടി രൂ​പ. മ​റ്റ് പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ഹി​തം കോ​ടി​യി​ൽ- ആ​ന്ധ്ര​പ്ര​ദേ​ശ് 7,707.21, ത​മി​ഴ്‌​നാ​ട് 7,585.49 രാ​ജ​സ്ഥാ​ൻ 7,581.87, ബി​ഹാ​ർ 6,715.83, മ​ധ്യ​പ്ര​ദേ​ശ് 6252.03, ക​ർ​ണാ​ട​ക 5,709.09, മ​ഹാ​രാ​ഷ്ട്ര 4,420.32 തെ​ല​ങ്കാ​ന 3,825.31 എ​ന്നി​ങ്ങ​നെ കേ​ന്ദ്ര വി​ഹി​തം ല​ഭി​ക്കും. സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന ഈ ​തു​ക​ക്ക് പു​റ​മെ, കേ​ന്ദ്ര ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​നും സോ​ഷ്യ​ൽ ഓ​ഡി​റ്റി​നു​മാ​യി 1,850.62 കോ​ടി രൂ​പ കൂ​ടി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഝാ​ർ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, മി​സോ​റം സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് മാ​റാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. കേ​ന്ദ്ര​വു​മാ​യി ഫ​ണ്ട് ത​ർ​ക്ക​ത്തി​ലാ​യി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ, കേ​ന്ദ്ര​ത്തി​ന്റെ എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് എ​ഴു​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ടി​ശ്ശി​ക​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മേ തു​ക ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കൂ.

പു​തി​യ മാ​റ്റ​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ നി​ല​വി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ലോ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലോ താ​മ​സം വ​രു​ത്ത​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamJulyIndiacentral scheme
News Summary - VBG RamG scheme to start from July 1; Kerala to get Rs 3,136 crore
Next Story