ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ ഇടപെടണമെന്ന് ഇന്ത്യാ സർക്കാറിനോട് വത്തിക്കാൻ
text_fieldsവത്തിക്കാൻ സിറ്റി: ക്രിസ്ത്യാനികൾക്കെതിരായ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ഇന്ത്യ സർക്കാർ ഇടപെടണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനെത്തിയ ഗല്ലഗർ, ചില പള്ളി പരിപാടികൾക്കും സഭാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കും ശേഷമാണ് ന്യൂഡൽഹിയിൽ ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്.
വത്തിക്കാൻ ഉദ്യോഗസ്ഥനെ കാണാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ജയ്ശങ്കർ സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചുമുള്ള നല്ല സംഭാഷണമായിരുന്നു അതെന്നും പറഞ്ഞു.
ഉദ്യോഗസ്ഥർ ചർച്ച ചെയ്ത വിഷയങ്ങളിൽ വത്തിക്കാനോ ഇന്ത്യയോ പരസ്യ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ജയ്ശങ്കർ തന്റെ പോസ്റ്റിൽ പരാമർശിച്ച ‘സംഘർഷങ്ങളെക്കുറിച്ച്’ അഭിപ്രായം പറയാൻ ഇന്ത്യയിലെ സഭാ ഉദ്യോഗസ്ഥരും വിസമ്മതിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ഉഭയകക്ഷി സംഭാഷണങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന ഹിന്ദുത്വ ആക്രമണങ്ങൾ ഏറ്റെടുക്കാൻ ഒരു ക്രിസ്ത്യൻ ഗ്രൂപ്പ് സമർപ്പിച്ച നിവേദനത്തിൽ ആർച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
‘ക്രിസ്ത്യാനികൾക്കെതിരായ അക്രമം ‘ഇന്ത്യയുമായുള്ള ഉഭയകക്ഷി മനുഷ്യാവകാശ സംഭാഷണങ്ങളിൽ ഉൾപ്പെടുത്തണം. മതന്യൂനപക്ഷങ്ങൾക്കെതിരായ മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ലക്ഷ്യം വച്ചുള്ള ഉപയോഗം പ്രത്യേകിച്ചും എടുത്തുകാണിക്കണം’- ഗല്ലഗറിന് സമർപ്പിച്ച യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ നിവേദനത്തിൽ പറഞ്ഞു.
വത്തിക്കാന്റെ ഇടപെടൽ കേന്ദ്ര ഗവൺമെന്റിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും മറിച്ച് മതപരിവർത്തന വിരുദ്ധ നിയമങ്ങൾ തീവ്രമായി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാറുകളെയും ഉൾപ്പെടുത്തണമെന്നും അത് പറഞ്ഞു. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെയും വ്യവസ്ഥാപിത വിവേചനത്തെയും അപലപിച്ചുകൊണ്ട് വത്തിക്കാൻ ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.
മതപരിവർത്തന വിരുദ്ധ നിയമപ്രകാരമുള്ള വിചാരണകളിൽ ജുഡീഷ്യൽ സുതാര്യത ഉറപ്പാക്കാൻ വത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പ്രത്യേകിച്ച് ആവർത്തിച്ചുള്ള അക്രമങ്ങൾ കാണുന്ന സംസ്ഥാനങ്ങളിൽ അടിസ്ഥാന യാഥാർഥ്യങ്ങൾ വിലയിരുത്തുന്നതിന് നിരീക്ഷണ, വസ്തുതാന്വേഷണ ദൗത്യ സംവിധാനം സ്ഥാപിക്കണമെന്നും അത് ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ രേഖപ്പെടുത്തുന്ന ഫോറം, 2023ൽ 734 സംഭവങ്ങളിൽ നിന്ന് 2024ൽ 834 സംഭവങ്ങൾ രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അധികാരത്തിൽ വന്ന 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായി ക്രിസ്ത്യൻ നേതാക്കൾ പറയുന്നു.
ഇന്ത്യയെ ഒരു ഹിന്ദു മേധാവിത്വമുള്ള രാഷ്ട്രമാക്കി മാറ്റുന്നതിനും ക്രിസ്ത്യാനികളെയും മുസ്‍ലിങ്ങളെയും പോലുള്ള മതന്യൂനപക്ഷങ്ങളെ തുടച്ചുനീക്കുന്നതിനുമുള്ള തങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനുള്ള ഒരു ജനവിധിയായി ബി.ജെ.പിയും അതിനെ പിന്തുണക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകളും തെരഞ്ഞെടുപ്പു വിജയത്തെ കണക്കാക്കിയതായും അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. Vatican urged to raise India’s anti-Christian violence in talks
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

