രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ വസുന്ധര രാജെ ബി.ജെ.പിയെ നയിക്കുമെന്ന് അമിത് ഷാ
text_fieldsജയ്പൂർ: വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വസുന്ധര രാജെ പാർട്ടിയെ നയിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന പ്രവർത്തക സമിതിയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്്്.
അടുത്ത വർഷം ജനുവരിയിലാണ് രാജസ്ഥാൻ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. രാജസ്ഥാന് മുമ്പ് മധ്യപ്രദേശ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇൗ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും മോദി തന്നെ 2019ലും പ്രധാനമന്ത്രിയായി തുടരുമെന്നും അമിത് ഷാ പറഞ്ഞു.
രാജസ്ഥാനാൽ ബി.ജെ.പി അധികാരത്തിൽ തുടരുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെയും പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ ലഭിക്കും. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി 25 സീറ്റുകൾ നേടുമെന്നും വസുന്ധര രാജെ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
